തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന വലിമൈ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വലിമൈയുടെ ചിത്രീകരണം വീണ്ടും തുടങ്ങിയെന്നാണ് വാര്‍ത്ത. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അജിത്ത് പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് വേഷമിടുന്നത്. അജിത്തിന്റെ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പരുക്കുപറ്റിയിരുന്നു. പരുക്ക് ഭേദമായ അജിത് ചിത്രീകരണം വീണ്ടും തുടങ്ങിയെങ്കിലും കൊവിഡ് ഭീതിയെ തുടര്‍ന്ന് നിര്‍ത്തിവയ്‍ക്കുകയായിരുന്നു.

ഇപ്പോഴിതാ വലിമൈയുടെ ചിത്രീകരണം വീണ്ടും തുടങ്ങിയത് ആരാധകരില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത് സിനിമയുടെ ചിത്രീകരണത്തില്‍ ഉടൻ ജോയിൻ ചെയ്യും. ആക്ഷൻ രംഗങ്ങള്‍ക്കും പ്രാധാന്യമുള്ളതാണ് ചിത്രം. ഹൈദരബാദില്‍ വലിയ സെറ്റ് ഇട്ടായിരിക്കും ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിക്കുക. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക.