പവര്‍ സ്റ്റാര്‍ ശ്രീനിവാസനൊപ്പമുള്ള വനിതാ വിജയകുമാറിന്റെ 'വിവാഹഫോട്ടോയാണ്' പ്രചരിച്ചത്.

മൂന്ന് തവണ വിവാഹിതയായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന നടിയാണ് വനിതാ വിജയകുമാര്‍. ഇപോഴിതാ പവര്‍ സ്റ്റാര്‍ ശ്രീനിവാസനൊപ്പമുള്ള വനിതാ വിജയകുമാറിന്റെ 'വിവാഹ ഫോട്ടോ'യാണ് പ്രചരിക്കുന്നത്. വനിതാ വിജയകുമാര്‍ തന്നെയാണ് ഫോട്ടോ പങ്കുവെച്ചത്. ഇത് ഒരു സിനിമയ്‍ക്ക് വേണ്ടിയുള്ള പ്രമോഷൻ തന്ത്രമായിരുന്നുവെന്ന് വൈകാതെ ആരാധകര്‍ കണ്ടെത്തുകയും ചെയ്‍തു.

പീറ്റർ പോളുമായി ആയിരുന്നു വനിത വിജയകുമാര്‍ മൂന്നാമത് വിവാഹിതയായത്. ആദ്യത്തെ രണ്ടു വിവാഹത്തിൽ നിന്നും വനിതക്ക് മൂന്ന് കുട്ടികൾ ഉണ്ട്. 2000ലാണ് നടൻ ആകാശുമായുള്ള വനിതയുടെ വിവാഹം. 2007ൽ വേര്‍പെടുത്തിയ ഈ ബന്ധത്തില്‍ വനിതക്ക് രണ്ടു കുട്ടികൾ ഉണ്ട്. 

അതിനു ശേഷം അതേ വർഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വനിത വിവാഹം ചെയ്‍തു. ഈ ബന്ധത്തിൽ വനിതയ്ക്കൊരു മകളുണ്ട് 2012ൽ ഇവർ വിവാഹമോചിതരായി. വിഷ്വൽ ഇഫക്ട്സ് ഡയറക്ടർ ആയ പീറ്റർ പോളുമായുള്ളള വിവാഹവും വലിയ കോളിളക്കം സൃഷ്‍ടിച്ചിരുന്നു.

വനിത വിജയകുമാർ ഭർത്താവ് പീറ്റർ പോളിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടുവെന്ന തരത്തില്‍ വിവാഹത്തിന് പിന്നാലെ വാർത്തകൾ പ്രചരിച്ചിരുന്നു. വനിതയുടെ നാൽപതാം പിറന്നാൾ ആഘോഷത്തിനു വേണ്ടി താരകുടുംബം ഗോവയിൽ എത്തിയിരുന്നു എന്നാൽ, പിറന്നാൾ ആഘോഷം വൻ അടിയിൽ കലാശിച്ചതായും വനിതയ്ക്കും പീറ്റർ പോളിനുമിടയിൽ പ്രശ്‍നങ്ങൾ ആരംഭിച്ചെന്നും വാർത്തകൾ വന്നു. മദ്യപിച്ച നിയന്ത്രണം വിട്ടെത്തിയ പീറ്റർ പോളിനെ വനിത വിജയകുമാർ കരണത്തടിച്ച് വീട്ടിൽ നിന്ന് പുറത്താക്കിയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ പീറ്റർ പോൾ മദ്യത്തിനും പുകവലിക്കും അടിമയാണെന്നും വീട്ടിൽ നിന്നും പുറത്താക്കിയെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം സ്വയം ഇറങ്ങിപ്പോയതാണെന്നും വനിത പറഞ്ഞിരുന്നു. തുടര്‍ന്ന് താനും പീറ്ററും തമ്മില്‍ ഇനി ബന്ധമില്ലെന്നും വനിത പറഞ്ഞിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.