മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കസബ, മാസ്റ്റര്‍ പീസ് തുടങ്ങി മൂന്നോളം മലയാള ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.  

വിവാഹത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട് നടിയും നടൻ ശരത് കുമാറിന്റെ മകളുമായ വരലക്ഷ്മി. ഒരു സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു താരം. ചടങ്ങിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മാധ്യമപ്രവര്‍ത്തകൻ വിവാഹത്തെ കുറിച്ച് ചോദിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

എന്നാല്‍ ചോദ്യം ഇഷ്ടപ്പെടാത്ത വരലക്ഷ്മി ഉടന്‍തന്നെ ദേഷ്യപ്പെടുകയായിരുന്നു. ഇത്തരം ചോദ്യങ്ങള്‍ മേലില്‍ ആവര്‍ത്തിക്കരുത്. പുരുഷനെ പോലെ സ്ത്രീക്കും അവരുടേതായ സ്വപ്‌നങ്ങളുണ്ടെന്ന് വരലക്ഷ്മി ദേഷ്യത്തോടെ മാധ്യമ പ്രവര്‍ത്തകനോട് പറയുകയാണ് ഉണ്ടായത്. 

''ഇനി ഒരിക്കലും ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിക്കരുത്. പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ക്കും അവരുടേതായ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമുണ്ട്. അത് കേവലം വിവാഹത്തില്‍ മാത്രം ഒതുങ്ങുന്നതല്ല'', വരലക്ഷ്മി പറഞ്ഞു.

2012 ല്‍ സിമ്പു നായകനായ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വരലക്ഷ്മി സിനിമയിലെത്തിയത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കസബ, മാസ്റ്റര്‍ പീസ് തുടങ്ങി മൂന്നിലേറെ മലയാള ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.