ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധായകന്റേത് തന്നെയാണ്. 

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'വരനെ ആവശ്യമുണ്ട്' ഈ വാരം തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് ഈ മാസം ഏഴിനാണെന്നാണ് ട്രെയ്‌ലറില്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നത്. എന്നാല്‍ കേരളത്തില്‍ ഏഴിന് തീയേറ്ററുകളിലെത്തുന്ന ചിത്രം തലേന്ന് ജിസിസി രാജ്യങ്ങളില്‍ റിലീസ് ചെയ്യപ്പെടും. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് 'ക്ലീന്‍ യു' സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധായകന്റേത് തന്നെയാണ്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും സംയുക്തമായാണ് നിര്‍മ്മാണം. 

ഛായാഗ്രഹണം മുകേഷ് മുരളീധരന്‍. സംഗീതം അല്‍ഫോന്‍സ് ജോസഫ്. എഡിറ്റിംഗ് ടോബി ജോണ്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിതിന്‍ നസീര്‍. ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും സ്‌ക്രീനിലെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതല്‍ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയാണ് ഇത്.