Asianet News MalayalamAsianet News Malayalam

വാരിസ് തെലുങ്ക് റിലീസ് വൈകും; തീയതി പ്രഖ്യാപിച്ചു, കാരണം ഇതാണ്.!

ജനുവരി 12 തെലുങ്കിലെ രണ്ട് വന്‍ റിലീസുകളായി വാള്‍ട്ടയര്‍ വീരയ്യ, വീര സിംഹ റെഡ്ഡി എന്നിവ റിലീസ് ആകുന്നതിനാലാണ് വാരിസ് തെലുങ്ക് പതിപ്പ് ജനുവരി 14ലേക്ക് മാറ്റിയത് എന്നാണ് വിവരം. 

Varisu Telugu version 'Vaarasudu' postponed to Jan 14
Author
First Published Jan 9, 2023, 12:11 PM IST

ചെന്നൈ: ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രമാണ് വാരിസ്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളി ആണ്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. പടത്തിന്‍റെ തെലുങ്ക് പതിപ്പാണ് വാരിസുഡു. വാരിസുഡു റിലീസ് സംബന്ധിച്ച് നിര്‍ണ്ണായക അപ്ഡേറ്റാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

ഇപ്പോള്‍ ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നില നിന്ന അഭ്യൂഹത്തില്‍ ശരിവയ്ക്കുന്നതാണ് നിര്‍മ്മാതാക്കള്‍ ഇന്നിട്ട പോസ്റ്റര്‍. വാരിസ് ഒരേ സമയം തമിഴിലും തെലങ്കിലും ഇറങ്ങും എന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍. എന്നാല്‍ വാരിസുഡു പടത്തിന്‍റെ  റിലീസ് വൈകുമെന്നാണ് നിര്‍മ്മാതാക്കളായ ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ് ഇന്ന് പുറത്തുവിട്ട പോസ്റ്റര്‍ പറയുന്നത്. 

ജനുവരി 11നാണ് തമിഴ്നാട്ടിലും കേരളത്തിലും ആഗോള ബോക്സ്ഓഫീസിലും വാരിസ് എത്തുകയെങ്കിലും തെലുങ്ക് പതിപ്പ് ജനുവരി 14നായിരിക്കും റിലീസ് ചെയ്യുക. ജനുവരി 12 തെലുങ്കിലെ രണ്ട് വന്‍ റിലീസുകളായി വാള്‍ട്ടയര്‍ വീരയ്യ, വീര സിംഹ റെഡ്ഡി എന്നിവ റിലീസ് ആകുന്നതിനാലാണ് വാരിസ് തെലുങ്ക് പതിപ്പ് ജനുവരി 14ലേക്ക് മാറ്റിയത് എന്നാണ് വിവരം. 

നേരത്തെ വന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം  തെലുങ്ക് ട്രെയിലറിന് ലഭിച്ച തണുപ്പന്‍ പ്രതികരണവും തെലുങ്ക് മാര്‍ക്കറ്റിലെ വന്‍ ചിത്രങ്ങളും കാരണം പടത്തിന്‍റെ തെലുങ്ക് പതിപ്പായ വാരിസുഡു റിലീസ് വൈകുമെന്നാണ് പറഞ്ഞിരുന്നത്. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് നിര്‍മ്മാതാക്കളുടെ പുതിയ തീരുമാനം.

അതേ സമയം കഴിഞ്ഞ ദിവസം 'വാരസുഡു' തെലുങ്ക് പ്രീ-റിലീസ് ഹൈദരാബാദിൽ നടന്നു. വിജയ് അടക്കം പ്രധാന അഭിനേതാക്കളും അണിയറപ്രവർത്തകരും ചടങ്ങിന് എത്തിയല്ലെ എന്നാണ് വിവരം.നിർമ്മാതാവും തെലുങ്ക് നടനുമായ ശ്രീകാന്ത് മാത്രമാണ് പങ്കെടുത്ത താരങ്ങള്‍. 

അതേസമയം, പതിവുപോലെ കേരളത്തിൽ മികച്ച സ്ക്രീൻ കൗണ്ടോടെയാണ് വിജയ് ചിത്രം റിലീസിനെത്തുന്നത്. കേരളത്തില്‍ ഇതുവരെയായി നൂറിലധികം ഫാൻസ് ഷോകള്‍ തീരുമാനിച്ചുവെന്നും കൊല്ലത്ത് മാത്രം ലേഡീസ് ഫാൻസ് ഷോ ഉള്‍പ്പടെ 13 എണ്ണം ചാര്‍ട്ടായെന്നുമാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോർട്ട് ചെയ്യുന്നത്. 

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വാരിസിന്റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. തമിഴിലും തെലുങ്കിലും ഒരേസമയം ഒരുങ്ങിയ ചിത്രം വിജയ്‍യുടെ കരിയറിലെ 66-ാം സിനിമ കൂടിയാണ്. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  

കൂടിയ റണ്ണിംഗ് ടൈം, യു സര്‍ട്ടിഫിക്കറ്റ്: വാരിസിന്‍റെ സെന്‍സര്‍ വിവരങ്ങള്‍ പുറത്ത്

അജിത്തിന്‍റെ 'തുനിവിന്' സൗദി അറേബ്യയില്‍ നിരോധനം; കാരണം ഇതാണ്

Follow Us:
Download App:
  • android
  • ios