ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ആ ടീം തന്നെ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'വർഷങ്ങൾക്കു ശേഷം'.
ഹിറ്റ് ലിസ്റ്റിൽ ഇടംനേടാൻ 'വർഷങ്ങൾക്കു ശേഷം' സിനിമയിലെ ആദ്യഗാനം റിലീസ് ചെയ്തു. മധു പകരൂ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അമൃത് രാംനാഥ് ആണ്. കർണാടിക് സംഗീതജ്ഞ ബോംബെ ജയശ്രീയുടെ മകൻ ആണ് അമൃത്. ചിത്രത്തിന്റെ രചന നടത്തി ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്.
റിലീസ് ചെയ്ത് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ വർഷങ്ങൾക്കു ശേഷം ഗാനം ആരാധർ ഏറ്റെടുത്തു കഴിഞ്ഞു. യുട്യൂബ് ട്രെന്റിങ്ങിൽ നാലാം സ്ഥാനത്താണ് നിലവിൽ പാട്ടുള്ളത്. അതേസമയം, ഗാനത്തിലെ പ്രണവ് മോഹൻലാലിനെ കണ്ട് ഇത് വിന്റേജ് ലാലേട്ടൻ തന്നെ എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. മോഹൻലാലിന്റെ ചില മാനറിസങ്ങളും പ്രണവിൽ പ്രകടമാണ്.
ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ആ ടീം തന്നെ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'വർഷങ്ങൾക്കു ശേഷം'. അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ് ഏവരും സിനിമയ്ക്കായി കാത്തിരിക്കുന്നത്. പ്രണവിനൊപ്പം കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, നിവിൻ പോളി, ഷാൻ റഹ്മാൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഒരു കഥാപാത്രമാകും. മേരിലാന്റ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ചിത്രം വിഷു റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിലെത്തും.

ഛായാഗ്രഹണം - വിശ്വജിത്ത്, എഡിറ്റിംഗ് - രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ - നിമേഷ് താനൂർ, കോസ്റ്റ്യൂം - ദിവ്യ ജോർജ്, മേക്കപ്പ് - റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് - അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ - വിജേഷ് രവി, ടിൻസൺ തോമസ്, സ്റ്റിൽസ് - ബിജിത്ത്, പർച്ചേസിംഗ് മാനേജർ - ജയറാം രാമചന്ദ്രൻ, വരികൾ - ബോംബേ ജയശ്രീ, വൈശാഖ് സുഗുണൻ, മനു മഞ്ജിത്, വിനീത് ശ്രീനിവാസൻ, ഓഡിയോഗ്രാഫി - വിപിൻ നായർ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, ത്രിൽസ് - രവി ത്യാഗരാജൻ, കളറിസ്റ്റ് - ശ്രിക് വാര്യർ, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്സ്, ടൈറ്റിലർ - ജെറി, സബ് ടൈറ്റിൽസ് - വിവേക് രഞ്ജിത്ത്, പ്രോമോ കട്സ് - കട്‌സില്ല Inc.,പി ആർ ഓ ആതിര ദിൽജിത്, ഓഡിയോ പാർട്ണർ - തിങ്ക് മ്യൂസിക്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ - ഫാഴ്‌സ് ഫിലിം എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
പ്രണവിന്റെ 'വർഷങ്ങൾക്കു ശേഷം'; സംഗീതം ഒരുക്കാൻ ബോംബെ ജയശ്രീയുടെ മകന്‍
