ബോര്‍ഡര്‍ 2 പ്രഖ്യാപിച്ചു: വരുണ്‍ ധവന്‍ പ്രധാന വേഷത്തില്‍ ഒപ്പം സണ്ണി ഡിയോളും
സണ്ണി ഡിയോള്‍ പ്രധാന വേഷത്തില്‍ എത്തിയ 1997 ല്‍ ഇറങ്ങിയ ക്ലാസിക് വാര്‍ ഫിലിം ബോര്‍ഡറിന്‍റെ രണ്ടാം ഭാഗത്തില്‍ വരുൺ ധവാൻ അഭിനയിക്കും.
മുംബൈ: വരുൺ ധവാൻ ബോർഡർ 2 വില്‍. സണ്ണി ഡിയോള്‍ പ്രധാന വേഷത്തില്‍ എത്തിയ ജെ പി ദത്തയുടെ 1997 ല്‍ ഇറങ്ങിയ ക്ലാസിക് വാര്‍ ഫിലിം ബോര്‍ഡറിന്‍റെ രണ്ടാം ഭാഗമാണ് ചിത്രം. സണ്ണി ഡിയോളും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്.
ഒരു പ്രാദേശിക തീയറ്ററിൽ ബോർഡർ കണ്ട തന്‍റെ ബാല്യകാല അനുഭവം അനുസ്മരിച്ചുകൊണ്ട് 37 കാരനായ വരുൺ ധവാൻ പുതിയ ബോര്‍ഡറിന്‍റെ ഭാഗമാകാൻ ആവേശഭരിതനാണെന്ന് പറഞ്ഞു.
“ജെ.പി. ദത്ത സാറിന്‍റെ യുദ്ധ ഇതിഹാസം ഇന്നും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ്. ജെ പി സാറും ഭൂഷൺ കുമാറും ചേർന്ന് നിർമ്മിക്കുന്ന ബോർഡർ 2 ൽ ഭാഗമാകുക എന്നത് എന്‍റെ കരിയറിലെ വളരെ വളരെ സവിശേഷമായ നിമിഷമാണ്, ” വരുൺ ധവാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
സണ്ണി ഡിയോളിനൊപ്പം സ്‌ക്രീൻ സ്‌പേസ് പങ്കിടാനുള്ള അവസരം ലഭിച്ചതിലും വരുണിന് ആവേശം അടക്കാനായില്ല. “എന്‍റെ നായകൻ സണ്ണി പാജിയ്‌ക്കൊപ്പം ഞാൻ പ്രവർത്തിക്കുന്നു. അത് കൂടുതൽ സവിശേഷമാക്കുന്നു. ഒരു ധീര ജവാന്‍റെ കഥ ഇന്ത്യയിലെ ഏറ്റവും വലിയ യുദ്ധ ചിത്രമായി അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു"
“ഞങ്ങളുടെ സായുധ സേനയെ എന്നും ഞാന്‍ ആദരവോടെ ശ്രദ്ധിക്കാറുണ്ട് അവർ നമ്മെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നമ്മുടെ അതിർത്തികളിലായാലും പ്രകൃതിദുരന്തങ്ങൾക്കിടയിലോ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കുന്നുവെന്നും നാം കാണുന്നുണ്ട്. ഞാൻ അവരെ അഭിവാദ്യം ചെയ്യുന്നു” ഇന്ത്യൻ സൈന്യത്തോടുള്ള ആദരവും വരുണ്‍ തന്‍റെ പോസ്റ്റില്‍ പ്രകടിപ്പിച്ചു.
യഥാർത്ഥ സിനിമയിൽ നിന്ന് സോനു നിഗത്തിന്‍റെ സന്ദേസെ ആതേ ഹേയുടെ ഐക്കണിക് ട്യൂണിന്‍റെ പാശ്ചത്തലത്തില്‍ വരുൺ ധവന്‍റെ വോയിസ് ഓവറിലുള്ള ടീസറാണ് ബോർഡർ 2 വിനായി പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം 2026 ജനുവരി 26നായിരിക്കും റിലീസ് എന്നാണ് ടീസര്‍ പറയുന്നത്. അനുരാഗ് സിംഗാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വേദ ബോക്സോഫീസില്‍ വീണു; നിരാശയില്ലെന്നും, അഭിമാനമുണ്ടെന്നും ജോൺ എബ്രഹാം
അർജുൻ റെഡ്ഡി 'ഫുള്‍ കട്ട്' ഇറക്കണം : സംവിധായകനോട് വിജയ് ദേവരകൊണ്ടയുടെ ആവശ്യം, മറുപടി