Asianet News MalayalamAsianet News Malayalam

'വട്ടമേശസമ്മേളനം'; വിപിന്‍ ആറ്റ്‍ലിയുടെ സ്‍പൂഫ് ചിത്രത്തിന് ഒടിടി റിലീസ്

അഞ്ച് ചെറു ചിത്രങ്ങള്‍ ചേര്‍ന്ന ആന്തോളജി മൂവി

vattamesha sammelanam ott release on roots video
Author
Thiruvananthapuram, First Published Jun 9, 2021, 2:36 PM IST

വിപിന്‍ ആറ്റ്ലിയും സുഹൃത്തുക്കളും ചേര്‍ന്നൊരുക്കിയ ആന്തോളജി ചിത്രം 'വട്ടമേശസമ്മേളന'ത്തിന് ഒടിടി റിലീസ്. 2019ല്‍ തിയറ്ററുകളിലെത്തിയ ചിത്രം ഒടിടി പ്ലാറ്റ്ഫോം ആയ റൂട്ട്സ് വീഡിയോയിലൂടെയാണ് വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. നാളെയാണ് (10) റിലീസ്.

അഞ്ച് ചെറു ചിത്രങ്ങള്‍ ചേര്‍ന്നതാണ് വട്ടമേശസമ്മേളനം. വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്ത പ്ര്‍ര്‍, നൗഫസ് നൗഷാദ് സംവിധാനം ചെയ്ത മാനിയാക്ക്, വിജീഷ് എസിയുടെ സൂപ്പര്‍ ഹീറോ, സാജു നവോദയയുടെ കറിവേപ്പില, സാഗര്‍ അയ്യപ്പന്റെ ദൈവം നമ്മോടുകൂടെ എന്നിവയാണ് ലഘു സിനിമകള്‍. ശശി കലിംഗ, സാജു നവോദയ, മേജര്‍ രവി, അഞ്ജലി നായര്‍, കെടിഎസ് പടന്നയില്‍, മോസസ് തോമസ്, മെറീന മൈക്കിള്‍, ഡൊമിനിക്ക് തൊമ്മി, സംവിധായകരായ ജിബു ജേക്കബ്, ജൂഡ് ആന്തണി ജോസഫ് തുടങ്ങിയവരൊക്കെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. തിയറ്റര്‍ റിലീസിനു പിന്നാലെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ചില സ്‍നീക്ക് പീക്ക് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

Follow Us:
Download App:
  • android
  • ios