Asianet News MalayalamAsianet News Malayalam

ടൊവിനോയ്‍ക്ക് സമ്മാനമായി വാഴ, കുസൃതിയല്ല, വീഡിയോയില്‍ കാര്യവുമുണ്ട്

ടൊവിനോയ്‍ക്ക് വാഴ സമ്മാനമായി നല്‍കിയത് എന്തിന് എന്നതിന്റെ ഉത്തരം ഒരു കൗതുകമായിരിക്കും.

 

Vazha a varity promotion video Tovino Thomas curious reactions hrk
Author
First Published Aug 12, 2024, 9:00 AM IST | Last Updated Aug 12, 2024, 9:00 AM IST

സംവിധായകൻ വിപിൻ ദാസിന്റെ തിരക്കഥയില്‍ തിയറ്ററുകളില്‍ എത്താനിരിക്കുന്നതാണ് വാഴ. സംവിധാനം ആനന്ദ് മേനോനാണ്. കോമഡിക്ക് വലിയ പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും വാഴ. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധയാകര്‍ഷിച്ച യുവ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരെത്തുന്ന ചിത്രത്തിന്റെ മുഴുവൻ പേര് വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് എന്നാണ്.

ജഗദീഷ്, മീനാക്ഷി ഉണ്ണികൃഷ്‍ണൻ, സിയാ വിൻസെന്റ്,നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, സ്‍മിനു സിജോ, പ്രിയ ശ്രീജിത്ത്  എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിന്റെ രസകരമായ ഒരു പ്രമോഷൻ വീഡിയോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ടൊവിനോ തോമസിനെ കാണാൻ ചിത്രത്തിലെ താരങ്ങള്‍ എത്തുകയാണ്. ഒടുവില്‍ ടൊവിനോ തോമസിന് സമ്മാനമായി താരങ്ങള്‍ വാഴ നല്‍കുന്നു. ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി. അതിമനോഹരം. എന്ന ഒരു ഗാനം ചിത്രത്തിലേതായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

പാർവതിഷ് പ്രദീപ്, നൊമാഡിക് വോയിസ്, ഇലക്ട്രോണിക് കിളി, റാക്സ് റേഡിയൻറ്, രജത് പ്രകാശ്, ജയ് സ്റ്റെല്ലാർ എന്നിവർ അടങ്ങുന്ന വാഴ മ്യൂസിക് ടീം മെമ്പേഴ്സിന്റെ ഗ്രൂപ്പ് ഹെഡ് അങ്കിത് മേനോനാണ്. മേക്കപ്പ് സുധി സുരേന്ദ്രൻ. സൗണ്ട് മിക്സിംങ് വിഷ്‍ണു സുജാതൻ. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകരൻ.

നീരജ് മാധവിന്റെ 'ഗൗതമന്റെ രഥ'ത്തിന്റെ സംവിധായകനാണ് ആനന്ദ് മേനോൻ. ആനന്ദ് മേനോൻ രണ്ടാമത് ഒരു ചിത്രവുമായി എത്തുമ്പോള്‍ നിര്‍ണായക വേഷത്തില്‍ പുതുമുഖങ്ങളാണ്. അരുൺ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ. കലാസംവിധാനം ബാബു പിള്ള നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പിആർഒ എ എസ് ദിനേശ്, ഡിജിറ്റൽ, പിആർഒ വിപിൻ കുമാർ, ഡിഐ ജോയ്നർ തോമസ്, ചീഫ് അസോസിയേറ്റ്: ശ്രീലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്തിപുലം, അസോസിയേറ്റ് ഡയറക്ടർ: അനൂപ് രാജ്, സവിൻ. സ്റ്റിൽസ് അമൽ ജെയിംസ്, ടൈറ്റിൽ ഡിസൈൻ: സാർക്കാസനം, ഡിസൈൻ യെല്ലോ ടൂത്ത്‍സ് എന്നിവരും റിലീസിന് 15 നും ആണ്.

Read More: എ സര്‍ട്ടിഫിക്കറ്റ്, റാം പൊത്തിനേനി ചിത്രം ഡബിള്‍ ഐ സ്‍മാര്‍ട്ട് റിലീസിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios