വിശാലിനൊപ്പം തകർപ്പൻ പ്രകടനമാണ് ബാബുരാജ് കാഴ്ചവച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷക പ്രതികരണം.
വിശാലിനെ(Vishal) നായകനാക്കി തു പ ശരവണന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'വീരമേ വാകൈ സൂടും' (Veeramae Vaagai Soodum). ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ മലയാളി താരം ബാബുരാജും വില്ലൻ വേഷത്തിൽ എത്തിയിരുന്നു. മികച്ച പ്രതികരണമാണ് ഈ കഥാപാത്രത്തിന് ലഭിച്ചത്.
വിശാലിനൊപ്പം തകർപ്പൻ പ്രകടനമാണ് ബാബുരാജ് കാഴ്ചവച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷക പ്രതികരണം. ബാബുരാജിന്റെ കരിയറിലെ മറ്റൊരു മികച്ച വില്ലൻ വേഷം കൂടിയാകും ഇതെന്നും പ്രേക്ഷ്ഷകർ പറയുന്നു. എംപി സീറ്റ് നോക്കുന്ന നിയമവിരുദ്ധനായ ഒരു പ്രാദേശിക രാഷ്ട്രീയക്കാരനെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി നാലിനാണ് ചിത്രം തിയറ്ററിൽ എത്തിയത്.
ഡിംപിള്‍ ഹയതി നായികയാവുന്ന ചിത്രത്തില്‍ യോഗു ബാബു, കുമാരവേല്‍, രവീണ രവി, മാരിമുത്തു, ആര്‍എന്‍ആര്‍ മനോഹര്‍, കവിത ഭാരതി, തുളസി, അഖിലന്‍ എസ് പി ആര്‍ തുടങ്ങിയവര്‍ക്കൊപ്പം ബാബുരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് നിര്‍മ്മാണം. സംഗീതം യുവാന്‍ ശങ്കര്‍ രാജ, ഛായാഗ്രഹണം കവിന്‍ രാജ്, കലാസംവിധാനം എസ് എസ് മൂര്‍ത്തി, എഡിറ്റിംഗ് എന്‍ ബി ശ്രീകാന്ത്, സംഘട്ടന സംവിധാനം അനല്‍ അരസ്, രവി വര്‍മ്മ, ദിനേശ്. കൊവിഡ് മൂന്നാം തരംഗം എത്തിയതിനു ശേഷം തമിഴില്‍ നിന്ന് തിയറ്ററുകളിലെത്തിയ ആദ്യ താരചിത്രമാണ് ഇത്.
