വി.പി. സത്യന്റെ ജീവിതകഥ പറഞ്ഞ ക്യാപ്റ്റൻ എന്ന സിനിമയ്ക്ക് ശേഷം  സംവിധായകൻ പ്രജേഷ് സെൻ ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ്  "വെള്ളം ദ എസൻഷ്യൽ ഡ്രിങ്ക്" ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, സംയുക്ത മേനോൻ, ജയസൂര്യ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. 


ദിലീഷ് പോത്തന്‍, സിദ്ധിഖ്, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, വിജിലേഷ്, സ്നേഹ പാലേരി, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-ബിജിബാല്‍, ഫ്രണ്ട്‍ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനു പി നായര്‍, ജോണ്‍ കുടിയാന്‍ മല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.