പത്താം ക്ലാസ്സുകാരിയുടെ കഥ സിനിമയാകുന്നു.  മയ്യില്‍ ഇടൂഴി മാധവൻ നമ്പൂതിരി സ്‍മാരക ഗവ. ഹയര്‍ സെക്കൻഡറി സ്‍കൂളിലെ വിദ്യാര്‍ഥിനിയായ ദേവിക എസ് ദേവ് എഴുതിയ കഥയാണ് സിനിമയാകുന്നത്.  ആദ്യമായി എഴുതിയ കഥയാണ് ഇത്. ദേവികയുടെ തിരിച്ചറിവ് എന്ന കഥയാണ് വെളുത്ത മധുരം എന്ന പേരില്‍ സിനിമയാകുന്നത്.

കയരളം കിളിയത്തെ സഹദേവൻ വെളിച്ചപ്പാടിന്റെയും കെ ഷീബയുടെയും മകളാണ് ദേവി. സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ജി എസ് അനില്‍ ആണ്. ജിജു ഒറ്റപ്പാടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.