ചിമ്പുവിന്റെ 'മാനാട്' ചിത്രത്തിനൊപ്പം 'വെന്ത് തനിന്തത് കാട്'  ടീസര്‍ ഇല്ല.

ചിമ്പുവിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'മാനാട്'. നവംബര്‍ 25ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ റിലീസ് വൈകിയത്. 'മാനാടി'നൊപ്പം ചിമ്പുവിന്റെ തന്നെ ചിത്രമായ 'വെന്ത് തനിന്തത് കാട്' ടീസര്‍ പുറത്തുവിടുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് അറിയിച്ചതാണ് പുതിയ റിപ്പോര്‍ട്ട്.

ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന 'വെന്ത് തനിന്തത് കാട്' ചിമ്പു ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒന്നാണ്. വലിയ മേയ്‍ക്കോവറിലാണ് ചിത്രത്തില്‍ ചിമ്പു അഭിനയിക്കുന്നതും. ' മാനാട്' റിലീസിനൊപ്പം ചിത്രത്തിന്റെ ടീസര്‍ തിയറ്ററില്‍ പുറത്തിവിടില്ലെന്ന് 'വെന്ത് തനിന്തത് കാട്' നിര്‍മാതാവ് അറിയിച്ചിരിക്കുകയാണ്. റൊമാന്‍റിക് ഡ്രാമകള്‍ക്കായാണ് ഇരുവരും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് ഗൗതം വാസുദേവ മേനോന്റെ സംവിധാനത്തിലുള്ള ചിമ്പുവിന്റെ 'വെന്ത് തനിന്തത് കാട്'.

 വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാക്ഷിയാണ് 'മാനാട്' നിര്‍മിച്ചിരിക്കുന്നത്. സംവിധായകൻ വെങ്കട് പ്രഭു തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം റിച്ചാര്‍ഡ് എം നാഥന്‍. എഡിറ്റിംഗ് പ്രവീണ്‍ കെ എല്‍.

ആക്ഷന്‍ ഡയറക്ടര്‍ സ്റ്റണ്ട് സില്‍വ. കൊറിയോഗ്രഫി രാജു സുന്ദരം. സംഗീതം യുവന്‍ ശങ്കര്‍ രാജ. കലാസംവിധാനം ഉമേഷ് ജെ കുമാര്‍, ഓഡിയോഗ്രഫി ടി ഉദയ്‍കുമാര്‍, വിഎഫ്എക്സ് ഫാല്‍ക്കണ്‍ ഗൗതം.