മുതിര്‍ന്ന, ഹോംഗ് കോംഗ് നടൻ സിമോണ്‍ യാമിന് കുത്തേറ്റു. ദക്ഷിണ ചൈനയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേയാണ് സംഭവം. വലിയ പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

പരുക്ക് സാരമുള്ളതല്ലെന്ന് പൊലീസ് പറയുന്നു. സിമോണിനെ ആക്രമിച്ചയാള്‍ പിടിയിലായിട്ടുണ്ട്. എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. സിമോണ്‍ യാമിന്റെ വലതു കൈക്ക് മുറിവേറ്റിട്ടുണ്ടെന്ന് മാനേജര്‍ പറയുന്നു. ചെറിയ ശസ്‍ത്രക്രിയ വേണ്ടിവന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണെന്നും സിമോണ്‍ യാമിന്റെ മാനേജര്‍ പറയുന്നു. നൂറ്റിയിരുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ച താരമാണ് സിമോണ്‍ യാം. ലാറ ക്രോഫ്റ്റ് ടോംമ്പ് റെയ്‍ഡര്‍: ദ ക്രാഡ്‍ല്‍ ഓഫ് ലൈഫ് എന്ന ഹോളിവുഡ് സിനിമയില്‍ വില്ലനായി അഭിനയിച്ചിട്ടുണ്ട്.