കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു തമിഴ് സിനിമാ നിര്‍മാതാവ് സ്വാമിനാഥൻ മരിച്ചു.

തമിഴ് സിനിമ നിര്‍മാതാവ് വി സ്വാമിനാഥൻ കൊവിഡ് ബാധിച്ച് മരിച്ചു. 67 വയസായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു മരണം സംഭവിച്ചത്. കൊവിഡ് സ്ഥീരികരിച്ച് ഒരാഴ്‍ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലളിതയാണ് എസ് സ്വാമിനാഥന്റെ ഭാര്യ. അശോകും അശ്വിനുമാണ് മക്കള്‍. കുംകി അശ്വിൻ എന്ന പേരില്‍ അറിയപ്പെടുന്ന നടനാണ് അശ്വിൻ. വി സ്വാമിനാഥന്റെ മരണത്തില്‍ തമിഴ് സിനിമാ മേഖലയിലെ പ്രമുഖര്‍ അനുശോചിച്ചു. അൻപേ ശിവ, പുതുപേട്ടൈ തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളുടെ നിര്‍മാതാവ് ആണ് വി സ്വാമിനാഥൻ.