ആരാധകര്‍‌ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൂട്ടുകെട്ടാണ് വെട്രിമാരന്റേതും ധനുഷിന്റേതും. ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ആടുകളം എന്ന സിനിമയിലൂടെ ധനുഷിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത സംവിധായകനാണ് വെട്രിമാരൻ. ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ച അസുരനും വലിയ വിജയമായിരുന്നു. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നാണ് വാര്‍ത്ത. എല്‍റെഡ് കുമാര്‍‌ ആണ് ചിത്രം നിര്‍മിക്കുന്നത്. സൂര്യയെ നായകനാക്കി ചെയ്യുന്ന വാദിവാസലിനു ശേഷം ആയിരിക്കും വെട്രിമാരൻ, ധനുഷ് ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുക.