വെട്രിമാരൻ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത ചിത്രം വട ചെന്നൈ ആണ്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റിയ ചിത്രമാണ് വട ചെന്നൈ. വട ചെന്നൈക്ക് ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമായ അസുരനിലും നായകൻ ധനുഷ് ആണ്. അസുരന് ശേഷം പുതിയൊരു സിനിമ കൂടി ഉടൻ വെട്രിമാരൻ സംവിധാനം ചെയ്യുന്നുവെന്നതാണ് റിപ്പോര്‍ട്ട്.

കോമഡി താരമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട സൂരിയായിരിക്കും വെട്രിമാരന്റെ പുതിയ നായകൻ. ഇതിനു മുമ്പും സൂരി നായകനായി എത്തിയിട്ടുണ്ട്. സൂരിയെ നായകനാക്കി ഒരുക്കുന്ന വെട്രിമാരൻ ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.