സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന 'വേട്ടൈയന്‍' എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്‍റെ ടീസർ പുറത്തിറങ്ങി. 'മനസിലായോ' എന്ന ഗാനത്തിൽ മലേഷ്യ വാസുദേവന്‍റെ ശബ്ദം AI സാങ്കേതികവിദ്യ ഉപയോഗിച്ച് ഉൾപ്പെടുത്തിയിരിക്കുന്നു. 

ചെന്നൈ: സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന 'വേട്ടൈയന്‍' ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിൽ ഒന്നാണ്. അടുത്തിടെ ചിത്രത്തിലെ ആദ്യ ഗാനത്തിന്‍റെ ടീസർ നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. ഇത് ആരാധകരിൽ വലിയ ആവേശം സൃഷ്ടിച്ചിരുന്നു പ്രശസ്ത അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന ഈ ഗാനം നാളെ സെപ്റ്റംബർ 10 ന് റിലീസ് ചെയ്യും.

സൂപ്പർസ്റ്റാർ രജനികാന്തും അനിരുദ്ധ് രവിചന്ദറും പ്രത്യക്ഷപ്പെടുന്ന ഗാനം 'മനസിലായോ' എന്ന പേരിലാണ് ഇറങ്ങുന്നത്. മലയാളം വരികളും ഗാനത്തിലുണ്ട്.

മലേഷ്യ വാസുദേവന്‍റെ ശബ്ദമാണ് ഗാനത്തിന്‍റെ ഹൈലൈറ്റ്. പിന്നണി ഗായകനായ ഇദ്ദേഹം 2011-ൽ ചെന്നൈയിൽ വച്ചാണ് അന്തരിച്ചത്. 'വേട്ടൈയന്‍' സിനിമയില്‍ എഐയുടെ സഹായത്തോടെ അദ്ദേഹത്തിന്‍റെ ശബ്ദം തിരികെ കൊണ്ടുവരുകയാണ് ചെയ്തിരിക്കുന്നത്.

1987-ൽ പുറത്തിറങ്ങിയ ഊർ കാവലൻ എന്ന ചിത്രത്തിലാണ് രജനികാന്തും മലേഷ്യ വാസുദേവനും അവസാനമായി ഒന്നിച്ചത്. മനസ്സിലയോ എന്ന ഗാനത്തിന്‍റെ ഗ്ലിംസ് പങ്കുവെച്ചുകൊണ്ട് നിര്‍മ്മാതാക്കളായ ലൈക്ക "ഇതിഹാസമായ മലേഷ്യ വാസുദേവന്‍റെ ശബ്ദം 27 വർഷങ്ങൾക്ക് ശേഷം സൂപ്പർസ്റ്റാറ് ചിത്രത്തില്‍‌ തിരികെ കൊണ്ടുവരുന്നു. ഗാനം നാളെ വൈകുന്നേരം 5 മണിക്ക് റിലീസ് ചെയ്യും." എന്നാണ് എഴുതിയിരിക്കുന്നത്. 

 ഒക്ടോബര്‍ 10നാണ് 'വേട്ടൈയന്‍' റിലീസ് ചെയ്യുന്നത്. സൂര്യ നായകനായ ജയ് ഭീമിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യത്തൊട്ടാകെ പേരുകേട്ട ശേഷമാണ് ടി ജെ ഝാനവേല്‍ വേട്ടൈയൻ സിനിമയുമായി എത്തുന്നത്. വേട്ടൈയനില്‍ അന്ധനായിട്ടാണ് രജനികാന്ത് വേഷമിടുകയെന്നും സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മഞ്‍ജു വാര്യരും രജനികാന്തിന്റെ വേട്ടൈയനിലുണ്ടാകും. മലയാളത്തില്‍ നിന്ന് ഫഹദും നിര്‍ണായക കഥാപാത്രമായി വേട്ടൈയനില്‍ ഉണ്ടാകും. അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

YouTube video player

ആമിര്‍ ഖാന്‍ ഒരു പുതിയ തീരുമാനം എടുത്തു: ബോളിവുഡില്‍ അതിശയം

'കിട്ടിയോ ഇല്ല, ചോദിച്ച് വാങ്ങി': അനാവശ്യ ചോദ്യം, അവതാരകനെ എയറിലാക്കി മനീഷ; സോഷ്യല്‍‌ മീഡിയയിൽ കൈയടി