ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ചിത്രമായിരുന്നു ഉറി: ദ സര്‍ജിക്കല്‍ സട്രൈക്ക്. വിക്കി കൌശല്‍ ആയിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമ റിലീസ് ചെയ്‍തപ്പോള്‍ പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും വലിയ അഭിപ്രായം ലഭിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ച് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് വിക്കി കൌശല്‍.

നിങ്ങള്‍ ഓരോരുത്തര്‍ക്കും ഞങ്ങള്‍ ഓരോരുത്തരില്‍ നിന്നും, ഞങ്ങളുടെ സിനിമയ്‍ക്ക് നിങ്ങള്‍ നല്‍കിയ എല്ലാത്തിനും നന്ദി പറയുന്നു. ടീം ഉറിയുടെ നന്ദി. ഉറിയുടെ ഒരു വര്‍ഷം.- ചിത്രത്തിലെ ഫോട്ടോ ഷെയര്‍ ചെയ്‍ത് വിക്കി കൌശല്‍ എഴുതിയിരിക്കുന്നു. ആദിത്യ ധര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്.