വിക്കി കൗശലും കത്രീന കൈഫും മാലിദ്വീപിലേക്ക് പോകില്ല എന്നാണ് പുതിയ റിപ്പോര്‍ട്ട്.

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെ വിവാഹം (Vicky Kaushal- Katrina Kaif wedding) ഇന്നോളം ബോളിവുഡ് കണ്ടതില്‍വെച്ച് ഏറ്റവും ആഘോഷമായി മാറിയിരുന്നു. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെ വിവാഹം രാജസ്ഥാനിലെ മധോപൂരിലെ സിക്സ് സെൻസസ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു നടന്നത്. അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും ഹണിമൂണിനെ കുറിച്ചാണ് സിനിമാ മാധ്യങ്ങളുടെ പുതിയ റിപ്പോര്‍ട്ട്.

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം വളരെ സ്വകാര്യ ചടങ്ങായിട്ടാണ് നടത്തിയത്. വിവാഹ ചടങ്ങുകളുടെ ഫോട്ടോ പുറത്തുവിടാൻ മറ്റാര്‍ക്കും അനുവാദമുണ്ടായിരുന്നില്ല. വിക്കി കൗശല്‍ പങ്കുവെച്ചപ്പോഴാണ് ഫോട്ടോ ആദ്യമായി പുറത്തുവന്നത്. ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനോടും ഞങ്ങളുടെ ഹൃദയത്തില്‍ സ്‍നേഹവും നന്ദിയും മാത്രം എന്നായിരുന്നു വിക്കി കൗശല്‍ എഴുതിയത്.

വിക്കി കൗശലിന്റെ കത്രീനയുടെയും വിവാഹത്തില്‍ പങ്കെടുക്കാൻ 120 പേര്‍ക്കായിരുന്നു ക്ഷണം ഉണ്ടായത്. വിവാഹത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് രഹസ്യ കോഡ് ഏര്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മുറിക‍ള്‍ തുറക്കാൻ പോലും രഹസ്യ കോഡ് ഉപയോഗിക്കണമായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരുന്നു വിവാഹം.

വിക്കി കൗശലും കത്രീന കൈഫും വിവാഹം കഴിഞ്ഞയുടൻ സിനിമാ ലൊക്കേഷനുകളിലേക്കാകും പോകുക. കരാര്‍ പ്രകാരമുള്ള സിനിമകള്‍ തീര്‍ത്ത ശേഷം മാലിദ്വീപിലേക്ക് ഹണിമൂണ്‍ ആഘോഷത്തിനായി പോകുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഹണിമൂണിന് ഇരുവരും തെരഞ്ഞെടുത്തത് മാലിദ്വീപല്ല. വിക്കി കൗശലും കത്രീന കൈഫും ഹണിമൂണ്‍ ആഘോഷത്തിന് യൂറോപ്പിലേക്ക് 60 ദിവസത്തേയ്‍ക്ക് യാത്ര പദ്ധതിയിടുന്നുവെന്നാണ് ഇപോള്‍ സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.