കത്രീനയുടെ മെഹന്തി ഫോട്ടോ എന്ന് പറഞ്ഞ് പ്രചരിക്കുന്നതിലെ സത്യാവസ്ഥ.


വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും (Vicky Kaushal- Katrina Kaif wedding) വിവാഹ ആഘോഷങ്ങളുടെ തിരക്കിലാണ് ബോളിവുഡ്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തിന് വലിയ തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. വിവാഹ ആഘോഷങ്ങള്‍ കെങ്കേമമാക്കാനുള്ള തീരുമാനത്തിലാണ് വിക്കി കൗശലും കത്രീന കൈഫും. വിവാഹം സംബന്ധിച്ചുള്ള ഒരു വിവരങ്ങളും പുറത്തുവിടാൻ ശ്രദ്ധിച്ചെങ്കിലും കത്രീന കൈഫിന്റെ ഒരു ഫോട്ടോ പ്രചരിക്കുന്നത് സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്. വധു കത്രീന കൈഫിന്റെ മെഹന്തി ചടങ്ങിന്റേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന ഫോട്ടോ ശരിക്കും വിവാഹ ചടങ്ങില്‍ നിന്നുള്ളതല്ല. നടി കത്രീന കൈഫ ഒരു ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന്റെ ഫോട്ടോയാണ് അത്. 

വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ വിക്കി കൗശലും കത്രീന കൈഫും ഇതുവരെ കൂടുതല്‍ വെളിപ്പെടുത്തിയിട്ടില്ല. ഇൻസ്‍റ്റാഗ്രാമില്‍ പോലും ഇരുവരും പ്രണയമോ വിവാഹമോ സംബന്ധിച്ച് സൂചനകള്‍ നല്‍കിയിരുന്നില്ല. വിക്കി കൗശല്‍ കത്രീന കൈഫിനെ പരാമര്‍ശിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചത് ഏറ്റവും ഒടുവില്‍ 2019ലാണ്. കത്രീന കൈഫിന്റെ തന്നെ ബ്രാൻഡിന് ആശംസ നേര്‍ന്നുള്ളതാണ് അത്.

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം സംബന്ധിച്ച് അടുത്തിടെ ഒട്ടേറെ വാര്‍ത്തകളാണ് വന്നത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് രഹസ്യ കോഡ് ഏര്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മുറികള്‍ തുറക്കാൻ ഒരു രഹസ്യ കോഡ് ആവശ്യമാണെന്നായിരുന്നു റിപ്പോര്‍ട്ട്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ നിശ്ചയം രഹസ്യമായി കഴിഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തില്‍ പങ്കെടുക്കാൻ 120 പേര്‍ക്കാണ് ക്ഷണം. വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആര്‍ടി പിസിആര്‍ ടെസ്റ്റ് നടത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചുവെന്ന് വാര്‍ത്തകള്‍ വന്നു. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി വിക്കി കൗശലും കത്രീന കൈഫും ഒന്നിച്ച് ചുവടുവയ്‍ക്കും.