മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‍കാരം ലഭിച്ചത് വിക്കി കൌശലിന് ആണ്. ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ്. സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകള്‍ കുറവായ അവസ്ഥയാണെന്ന് അവാര്‍ഡ് നേട്ടത്തോട് വിക്കി കൌശല്‍ പ്രതികരിച്ചു. ഇന്ത്യൻ ആര്‍മിക്കാണ് തന്റെ അവാര്‍ഡ് സമര്‍പ്പിക്കുന്നത് എന്നും വിക്കി കൌശല്‍ പറയുന്നു.അന്ധാദുൻ എന്ന സിനിമയിലെ  അഭിനയത്തിന് ആയുഷ്‍മാൻ ഖുറാനയ്‍ക്കും മികച്ച നടനുള്ള പുരസ്‍കാരം ലഭിച്ചിരുന്നു.

ഇന്ത്യൻ ചലച്ചിത്ര അവാര്‍ഡ് ജൂറി എന്റെ അഭിനയത്തെ അംഗീകരിച്ചിരിക്കുന്നുവെന്നത് എന്റെയും കുടുംബത്തിന്റെയും മികച്ച അനുഭവമാണ്. ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്കിലെ എന്റെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചതിന് ജൂറിയിലെ ഓരോ അംഗത്തിനോടും നന്ദി പറയുന്നു. വ്യക്തിയെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ആദരിക്കുന്ന ആള്‍ക്കൊപ്പം മികച്ച നടനുള്ള അവാര്‍ഡ് പങ്കിടുന്നതിലും സന്തോഷവാനാണ്. ആയുഷ്‍മാൻ ഖറാന, അഭിനന്ദനങ്ങള്‍ സഹോദരാ. എന്റെ മാതാപിതാക്കള്‍ക്കും, ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന സിനിമയുടെ ഓരോ പ്രവര്‍ത്തകര്‍ക്കും, നമ്മുടെ രാജ്യത്തിനും അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്കും അവാര്‍ഡ് സമര്‍പ്പിക്കുന്നു- വിക്കി കൌശാല്‍ പറയുന്നു.