ഫോണുകള്‍ മുറിയില്‍ തന്നെ വയ്‍ക്കണമെന്നതടക്കമുള്ള അഭ്യര്‍ഥനകളാണ് കാര്‍ഡിലുള്ളത്.

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും (Katrina Kaif And Vicky Kaushal wedding) വിവാഹ വിശേഷങ്ങളാണ് ബോളിവുഡില്‍ നിന്ന് വരുന്നത്. കഴിഞ്ഞ ദിവസം തന്നെ ഇരുവരുടെയും വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായിരുന്നു. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം കെങ്കേമമാകുമെന്നാണ് റിപ്പോര്‍ട്ട്. ഫോണുകള്‍ മുറിയില്‍ തന്നെ വയ്‍ക്കണമെന്ന് അതിഥികളോട് വിക്കി കൗശലും കത്രീന കൈഫും അഭ്യര്‍ഥിച്ചതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത.

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു കാര്‍ഡിലാണ് ഫോണ്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങളുടെ വിവരങ്ങളുള്ളത്. നിങ്ങള്‍ ഒടുവില്‍ ഇവിടെ എത്തി. ജയ്‍പൂരില്‍ നിന്ന് രണ്‍തംബോറിലേക്കുള്ള റോഡ് യാത്ര നിങ്ങള്‍ ആസ്വദിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. പ്രകൃതിരമണീയമായ ഗ്രാമങ്ങളിലൂടെയും റോഡുകളിലൂടെയും നിങ്ങൾ യാത്ര ചെയ്യും. ഫോണുകള്‍ മുറികളില്‍ തന്നെ വയ്‍ക്കാനും ചടങ്ങുകളുടെ ഫോട്ടോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കാനും അഭ്യര്‍ഥിക്കുന്നു. നിങ്ങളെ കാണാൻ കാത്തിരിക്കുകയാണ് ഞങ്ങള്‍ എന്നുമാണ് കാര്‍ഡിലുള്ളത്. അതിഥികളെ സ്വീകരിക്കാൻ വിക്കി കൗശലും കത്രീന കൈഫും എഴുതിയത് എന്ന് കരുതുന്ന കാര്‍ഡാണ് ഇത്.

Scroll to load tweet…

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം സംബന്ധിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ സിനിമാ മാധ്യമങ്ങളില്‍ വാര്‍ത്തകളായി വന്നിരുന്നു. വിക്കി കൗശലും കത്രീന കൈഫും വളരെ ലളിതമായി വിവാഹ നിശ്ചയം നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തില്‍ പങ്കെടുക്കാൻ രഹസ്യ കോഡ് ഏര്‍പ്പെടുത്തുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതിലൊന്നും വിക്കി കൗശലും കത്രീന കൈഫും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തില്‍ പങ്കെടുക്കാൻ 120 പേര്‍ക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. കൊവിഡ് പ്രോട്ടോക്കോള്‍ വിവാഹത്തില്‍ കര്‍ശനമായി നടപ്പിലാക്കും. ആര്‍ടി- പിസിആര്‍ ടെസ്റ്റ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിവാഹ ചടങ്ങില്‍ വിക്കി കൗശലും കത്രീന കൈഫും ഒന്നിച്ച്നൃ ത്തംചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.