ഏറ്റവും പ്രിയപ്പെട്ട സൂപ്പര്‍ ഹീറോ ശക്തിമാനെന്ന് വിക്കി കൌശല്‍. 

രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള താരമാണ് വിക്കി കൌശല്‍. ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്കിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും വിക്കി കൌശലിന് ലഭിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട് വിക്കി കൌശല്‍. തന്റെ ഇഷ്‍ട സൂപ്പര്‍ ഹീറോ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് വിക്കി കൌശല്‍.

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

ഹാര്‍ലി ക്വിൻ, ഡെഡ്‍പൂള്‍, ജോക്കര്‍, ബാറ്റ്‍മാൻ, ഫ്ലാഷ് തുടങ്ങിയ സൂപ്പര്‍ ഹീറോകളുടെ ചിത്രം പതിപ്പിച്ച ചുവരുകള്‍ക്കടുത്ത് നില്‍ക്കുന്ന ഫോട്ടോയാണ് വിക്കി കൌശല്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പക്ഷേ എന്റെ ഹൃദയം കവര്‍ന്നത് ശക്തിമാനാണ് എന്നും എഴുതിയിരിക്കുന്നു. ദൂരദര്‍ശനില്‍ 1998- 2005 കാലഘട്ടത്തില്‍ സംപ്രേഷണം ചെയ്‍ത സൂപ്പര്‍ഹിറ്റ് പരമ്പരയാണ് ശക്തിമാൻ.