വിക്കി കൗശല്‍ സര്‍ദാര്‍ ഉദ്ധം സിംഗായി അഭിനയിക്കുന്ന ചിത്രമാണ് സര്‍ദാര്‍ ഉദ്ധം. ഷൂജിത് സിര്‍കാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ റിലീസ് ഒക്ടോബര്‍ രണ്ടിനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ റിലീസ് നീട്ടിവെച്ചതായാണ് പുതിയ വാര്‍ത്ത.

സര്‍ദാര്‍ ഉദ്ധം അടുത്ത വര്‍ഷം ജനുവരി 15നായിരിക്കും തിയറ്ററില്‍ എത്തുക.  ചിത്രത്തില്‍ വിക്കി കൗശലിന്റെ ലുക്ക് നേരത്തെ പുറത്തുവിട്ടത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ചിരഞ്ജീവിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. ചിത്രത്തിനായി വിക്കി കൗശല്‍ തടി കുറച്ചതും വാര്‍ത്തയായിരുന്നു. 1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഒ ഡ്വിയറെ വെടിവെച്ച് കൊന്നയാളാണ് വിക്കി കൗശല്‍ വേഷമിടുന്ന ഉദ്ധം സിംഗ്.