Asianet News MalayalamAsianet News Malayalam

മുഖത്തെ പാട് പോലും കഥാപാത്രത്തിന്റേതാക്കി; ഉദ്ധം സിംഗായി വിക്കി കൌശാല്‍ ഞെട്ടിക്കുന്നു!

ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സൂപ്പര്‍ഹിറ്റഅ സിനിമയിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിക്കി കൌശാല്‍. സ്വാതന്ത്രസമര സേനാനിയായ ഉദ്ധം സിംഗിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിലാണ്  വിക്കി കൌശാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

Vicky Kaushal will show-off his real facial scar in Shoojit Sircar's, Sardar Udham Singh
Author
Mumbai, First Published May 30, 2019, 1:05 PM IST

ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സൂപ്പര്‍ഹിറ്റഅ സിനിമയിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിക്കി കൌശാല്‍. സ്വാതന്ത്രസമര സേനാനിയായ ഉദ്ധം സിംഗിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിലാണ്  വിക്കി കൌശാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഫസ്റ്റ് ലുക്കിനെ പ്രശംസിച്ച് ആരാധകര്‍ രംഗത്തും എത്തി. വിക്കി കൌശാലിന്റെ മുഖത്തെ പാട് ആണ് ആരാധകരുടെ ശ്രദ്ധയിലേക്ക് ആദ്യം എത്തിയത്. വിക്കി കൌശാലിന്റെ മുഖത്ത് മുന്നേയുള്ള പാട് കഥാപാത്രത്തിനായും സമര്‍ഥമായി ഉപയോഗിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. ഷൂജിത് സിര്‍കാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദ്ധം സിംഗിന്റെ ജീവിതം പ്രമേയമാകുന്ന സിനിമയില്‍ അഭിനയിക്കാനാകുന്നത് ബഹുമതിയാണെന്ന് വിക്കി കൌശാല്‍ പറയുന്നു. 1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിൾ ഓ’ഡ്വിയറിനെ വെടിവെച്ചുകൊന്നയാളാണ് ഉദ്ധം സിംഗ്.

Follow Us:
Download App:
  • android
  • ios