തിരുവനന്തപുരം: പൃഥ്വിരാജിന്‍റെ മകള്‍ അലംകൃതയ്ക്ക് ആരാധകരേറെയാണ്. പൃഥ്വിയും സുപ്രിയയും പങ്കുവെക്കുന്ന അല്ലിമോള്‍ എന്ന അലംകൃതയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിമിഷങ്ങള്‍ക്കകം വൈറലാകാറുമുണ്ട്. സംഗീതവുമായി ഏറെ ബന്ധമുള്ള കുടുംബത്തില്‍ നിന്നുള്ള അലംകൃത ഇത്തവണ സോഷ്യല്‍ മീഡിയയുടെ ഇഷ്ടം പിടിച്ചു പറ്റുന്നത് ഒരു വീഡിയോയിലൂടെയാണ്. അഭിനയത്തിനൊപ്പം പാട്ടുപാടിയും കയ്യടി നേടിയ പൃഥ്വിരാജിന്‍റെ കണ്‍മണി പാട്ടിന് പകരം പിയാനോ വായിച്ചാണ് ശ്രദ്ധേയയായത്.

 അതിമനോഹരമായി പിയാനോ വായിക്കുന്ന അലംകൃതയുടെ വീഡിയോ സുപ്രിയയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. മമ്മാസ് ബേബി എന്ന അടിക്കുറിപ്പും സുപ്രിയ വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം വൈറലായ വീഡിയോയിലൂടെ ആരാധകരുടെ പ്രിയങ്കരിയാകുകയാണ് അലംകൃത. 

"