ചിത്രം ആമസോണ്‍ പ്രൈമിൽ അടുത്ത മാസം റിലീസ് ചെയ്യും.

ബോളിവു‍ഡ് താരം വിദ്യാ ബാലന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘ഷേര്‍ണ്ണി‘യുടെ ടീസര്‍ പുറത്തിറങ്ങി. വിദ്യാ ബാലനും തന്റെ സമൂഹമാധ്യമങ്ങളില്‍ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രം ആമസോണ്‍ പ്രൈമിൽ അടുത്ത മാസം റിലീസ് ചെയ്യും.

ഫോറസ്റ്റ് ഓഫീസറായാണ് ചിത്രത്തില്‍ വിദ്യാ ബാലന്‍ അഭിനയിക്കുന്നത്. അമിത്ത് മസുര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ടി സീരീസാണ് നിര്‍മ്മിക്കുന്നത്. ഷാറദ് സക്‌സേന, മുകുള്‍ ഛദ്ദ, വിജയ് റാസ്, ഇലാ അര്‍ജുന്‍, ബിര്‍ജേന്ദ്ര കല, നീരജ് കാബി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഷേര്‍ണ്ണിയുടെ ഷൂട്ടിങ്ങ് നിര്‍ത്തി വെച്ചിരുന്നു. തുടര്‍ന്ന് ഒക്ടോബറിലാണ് വീണ്ടും ഷൂട്ടിങ്ങ് ആരംഭിച്ചത്. മധ്യപ്രദേശിലെ കാടുകളില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona