നയൻതാരയുടെ ജന്മദിനം വിപുലമായി ആഘോഷിച്ച് സംവിധായകൻ വിഘ്‍നേശ് ശിവൻ. 

തെന്നിന്ത്യൻ ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാരയുടെ (Nayanthara) ജന്മദിനമാണ് ഇന്ന്. സമീപ വര്‍ഷങ്ങളിലേതുപോലെ കാമുകൻ വിഘ്‍നേശ് ശിവനുമൊന്നിച്ചുതന്നെയാണ് (Vignesh Shivan) ഇത്തവണയും നയൻസിന്റെ ജന്മദിന ആഘോഷം. വലിയ ആഘോഷ ചടങ്ങുകളാണ് വിഘ്‍നേശ് ശിവൻ സംഘടിപ്പിച്ചതും. കേക്ക് മുറിക്കുന്ന നയൻതാരയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

നയൻ എന്നെഴുതിയ വലുതിയ കേക്കാണ് വിഘ്‍നേശ് ശിവൻ കരുതിവെച്ചത്. പരസ്‍പരം സ്‍നേഹം പങ്കുവച്ചാണ് നെഞ്ചോട് ചേര്‍ത്തുപിടിച്ചതിനു ശേഷമായിരുന്നു കേക്ക് മുറിച്ചത്. നയൻതാര കേക്ക് മുറിക്കുന്നതാണ് വീഡിയോയുടെ അവസാനം. വിഘ്‍നേശ് ശിവനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നയൻതാര വെളിപ്പെടുത്തിയിരുന്നു.

View post on Instagram


ദിവ്യദര്‍ശിനി നടത്തിയ അഭിമുഖത്തില്‍ നയൻതാരയുടെ കയ്യിലെ മോതിരത്തെ കുറിച്ച് ചോദിക്കുകയായിരുന്നു. ഇത് വന്ത് എൻഗേജ്‍മെന്റ് റിംഗ് എന്നാണ് ചിരിച്ചുകൊണ്ട് നയൻതാര പറയുന്നത്. വിഘ്‍നേശ് ശിവനെ കുറിച്ചും നയൻതാര പറയുന്നു. വിഘ്‍നേശ് ശിവന്റെ എന്ത് കാര്യങ്ങളാണ് ഇഷ്‍ടമെന്ന് ചോദിച്ചപ്പോള്‍ എല്ലാം, ഇഷ്‍ടമാണ് എന്നും അല്ലാത്തതും ഉണ്ട് എന്നായിരുന്നു മറുപടി.

വിവാഹക്കാര്യത്തെ ഇതുവരെ വിഘ്‍നേശ് ശിവനും നയൻതാരയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരുവരും നിര്‍മിച്ച ചിത്രം കൂഴങ്കല്‍ അടുത്തിടെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‍കാര്‍ എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പൃഥ്വിരാജ് നായകനാകുന്ന ചിത്രം ഗോള്‍ഡില്‍ നയൻതാര അഭിനയിക്കുന്നുണ്ട്. ഷാരൂഖ് നായകനാകുന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും എത്തുകയാണ് നയൻതാര.