ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഇരുവരുടെയും വിവാഹം. കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക.

''എന്റെ തങ്കമേ...നീ കതിർമണ്ഡപത്തിലേക്ക് വരുന്നത് കാണാൻ എനിക്ക് അതിയായ ആകാംക്ഷ''- വിവാഹത്തിന് തൊട്ടുമുമ്പ് വിഘ്നേഷ് ശിവന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ് വൈറലായി. വിവാഹച്ചടങ്ങുകൾക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് പ്രതിശ്രുത വധുവായ നയൻതാരക്കായി വിഘ്നേഷ് ഇൻസ്റ്റ​ഗ്രാമിൽ കുറിപ്പെഴുതിയത്. 

''ഇന്ന് ജൂൺ ഒമ്പത്, എന്റെ ജീവിതം കടന്നുപോയ എല്ലാ നല്ല കാര്യങ്ങൾക്കും പ്രിയപ്പെട്ടവർക്കും ദൈവത്തിനും പ്രപഞ്ചത്തിനും, നന്മയ്ക്കും നന്ദി !! നല്ല മനുഷ്യരും നല്ല നിമിഷങ്ങളും യാദൃശ്ചികതയും അനുഗ്രഹങ്ങളുമാണ് പ്രാർത്ഥനയുമാണ് എന്റെ ജീവിതത്തെ മനോഹരമാക്കിയത് 😍! എല്ലാത്തിനും ഞാൻ കടപ്പെട്ടിരിക്കുന്നു! ഇപ്പോൾ, ഇതെല്ലാം എന്റെ ജീവിതത്തിലെ പ്രണയത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നു! 
എന്റെ തങ്കമേ! ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിങ്ങൾ ഇടനാഴിയിലൂടെ നടക്കുന്നത് കാണുന്നതിൽ ആവേശമുണ്ട്'' -വിഘ്നേഷ് കുറിച്ചു. 

View post on Instagram

ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഇരുവരുടെയും വിവാഹം. കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. മാധ്യമങ്ങൾക്കടക്കം പ്രവേശനമില്ല. ഉച്ചയോടെ വിവാഹചിത്രങ്ങൾ പുറത്തുവിടുമെന്ന് വിഘ്‌നേഷ് ശിവൻ അറിയിച്ചു. ശനിയാഴ്ച ഇരുവരും മാധ്യമങ്ങൾക്ക് മുന്നിലെത്തു. സത്കാരത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സിനിമാ താരങ്ങളായ രജനീകാന്ത്, കമൽഹാസൻ തുടങ്ങിയവർ പങ്കെടുക്കും.