തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നായികയാണ് നയൻതാര. ഒറ്റയ്‍ക്ക് ഒരു സിനിമ വിജയിപ്പിക്കാൻ ശേഷിയുള്ള താരം. നയൻതാരയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സംവിധായകൻ വിഘ്‍നേശ് ശിവനും നയൻതാരയും പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ട് കുറേ നാളായി.  വിഘ്‍നേശ് ശിവനും നയൻതാരയും തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്ര ദര്‍ശനം നടത്തിയ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

എന്നായിരിക്കും വിവാഹം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.  പ്രണയം വിവാഹത്തിലേക്ക് എത്തുന്നുവെന്ന് മുമ്പ് ഇരുവരും സൂചനകളും നല്‍കിയിരുന്നു. ഇരുവരുടെയും ഒന്നിച്ചുള്ള ഫോട്ടോകളും തരംഗമായിരുന്നു. അതേസമയം എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രമായ ദര്‍ബാറിലെ നായികയായിട്ടാണ് നയൻതാര ഏറ്റവും ഒടുവില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രം അടുത്ത വര്‍ഷമാണ് റിലീസ് ചെയ്യുക.