Asianet News MalayalamAsianet News Malayalam

കൊവിഡ് ദുരിതാശ്വാസ നിധികളിലേക്ക് 1.30 കോടി പ്രഖ്യാപിച്ച് വിജയ്; കേരളത്തിന് 10 ലക്ഷം

തമിഴ്‍നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം നല്‍കുന്ന വിജയ്, ഫെഫ്‍സിക്ക് (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൌത്ത് ഇന്ത്യ) 25 ലക്ഷവും നല്‍കും. 

vijay annouced 1.30 cores to covid 19 relief funds
Author
Thiruvananthapuram, First Published Apr 22, 2020, 3:33 PM IST

കൊവിഡ് ദുരിതാശ്വാസ നിധികളിലേക്ക് വന്‍ തുക സഹായം പ്രഖ്യാപിച്ച് തമിഴ് ചലച്ചിത്ര താരം വിജയ്. പ്രധാനമന്ത്രിയുടെയും തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ദുരിതാശ്വാസനിധികളിലേക്ക് ആകെ 1.30 കോടിയാണ് നല്‍കുകയെന്ന് വിജയ് പ്രഖ്യാപിച്ചു. ഇതില്‍ 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്. ബാക്കി തുക തമിഴ്‍നാടും കേരളവും ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്കും ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൌത്ത് ഇന്ത്യയ്ക്കുമാണ്. 

തമിഴ്‍നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം നല്‍കുന്ന വിജയ്, ഫെഫ്‍സിക്ക് (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൌത്ത് ഇന്ത്യ) 25 ലക്ഷവും നല്‍കും. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷവും കര്‍ണാടക, ആന്ധ്രപ്രദേശ്, തെലിങ്കാന, പോണ്ടിച്ചേരി മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് 5 ലക്ഷം വീതവും വിജയ് നല്‍കും. 

ഇതു കൂടാതെ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് നേരിട്ടെത്തിക്കാന്‍ രാജ്യമെമ്പാടുമുള്ള തന്‍റെ ഫാന്‍ ക്ലബ്ബുകള്‍ വഴി വലിയൊരു തുക വിജയ് വിതരണം ചെയ്‍തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ് സിനിമാലോകത്തുനിന്ന് നേരത്തെ രജനീകാന്ത്, അജിത്ത് കുമാര്‍, കമല്‍ ഹാസന്‍, കാര്‍ത്തി, സൂര്യ തുടങ്ങി നിരവധി താരങ്ങള്‍ കൊവിഡ് ദുരിതാശ്വാസ നിധികളിലേക്ക് തങ്ങളുടെ സഹായം പ്രഖ്യാപിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios