Asianet News MalayalamAsianet News Malayalam

'സ്വപ്നം കൊണ്ട് മറ്റൊരു ദുനിയാവ് തീർക്കാനുള്ള മാജിക്'; 'പെൻഡുലം' ട്രെയിലർ എത്തി

നവാഗതനായ റെജിന്‍ എസ് ബാബു തിരക്കഥ എഴുതിയ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'പെൻഡുലം'.

Vijay Babu movie Pendulum Official Trailer
Author
First Published Dec 30, 2022, 6:31 PM IST

വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'പെൻഡുലം'എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഒരു ടൈം ട്രാവൽ ചിത്രം എന്ന് സംശയിപ്പിക്കുന്ന തരത്തിലാണ് ട്രെയിലർ തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം സസ്പെൻസും ആകാംക്ഷയും നിറയ്ക്കുന്നതാകും ചിത്രമെന്നും ട്രെയിലർ ഉറപ്പു നൽകുന്നു. നവാഗതനായ റെജിന്‍ എസ് ബാബു തിരക്കഥ എഴുതിയ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'പെൻഡുലം'.

സുനില്‍ സുഖദ, ഷോബി തിലകന്‍, ദേവകീ രാജേന്ദ്രന്‍,രമേഷ് പിഷാരടി എന്നിവരാണ് സിനിമയിലെ മറ്റു പ്രമുഖ താരങ്ങള്‍. ലെെറ്റ് ഓണ്‍ സിനിമാസ്, ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ ബാനറില്‍ ഡാനിഷ്, ബിജു അലക്സ്, ജീന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അരുണ്‍ ദാമോദരന്‍ നിര്‍വ്വഹിക്കുന്നു.

സംഗീതം ജീന്‍, എഡിറ്റര്‍ സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോബ് ജോര്‍ജ്ജ്, കല ദുന്‍ധു രാജീവ് രാധ, മേക്കപ്പ് റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം വിപിന്‍ ദാസ്, സ്റ്റില്‍സ് വിഷ്ണു എസ് രാജന്‍, പരസ്യകല മാമിജോ, ക്രിയേറ്റീവ് ഡയറക്ടര്‍ ജിതിന്‍ എസ് ബാബു, അസോസിയേറ്റ് ഡയറക്ടര്‍ അബ്രു സെെമണ്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ നിഥിന്‍ എസ് ആര്‍, ഹരി വിസ്മയം, ശ്രീജയ്, ആതിര കൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ രോഹിത് ഐ എസ്, പ്രൊഡക്ഷന്‍ മാനേജര്‍ ആദര്‍ശ് സുന്ദര്‍, ജോബി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാല്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്. ലോക്കേഷന്‍ തൃശൂര്‍, വാഗമണ്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. തീര്‍പ്പ് എന്ന ചിത്രമാണ് വിജയ് ബാബുവിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. 

എന്തിന് എന്നെ മാത്രം ടാർഗറ്റ് ചെയ്യുന്നു ? ‌ഭീഷ്മയിലും ലൂസിഫറിലും ലഹരിമരുന്ന് ഉപയോഗമില്ലേ: ഒമർ ലുലു

Follow Us:
Download App:
  • android
  • ios