സിനിമ റിലീസ് ചെയ്യാൻ കൊറോണ കാലം കഴിയുന്നത് വരെ കാത്തിരിക്കാനാവില്ല. നിലനിൽക്കണം എങ്കിൽ ഈ വഴിയേ ഉളളു എന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: സിനിമകൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നത് തിയേറ്ററുകൾക്ക് വെല്ലുവിളി അല്ലെന്ന് നടനും നിർമ്മാതാവും ആയ വിജയ് ബാബു അഭിപ്രായപ്പെട്ടു. സിനിമ റിലീസ് ചെയ്യാൻ കൊറോണ കാലം കഴിയുന്നത് വരെ കാത്തിരിക്കാനാവില്ല. നിലനിൽക്കണം എങ്കിൽ ഈ വഴിയേ ഉളളു എന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയും എന്ന ചിത്രം ആമസോൺ പ്രൈമിലൂടെ ജൂണിൽ റിലീസ് ചെയ്യും. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഇതാണ് തന്റെ തീരുമാനം. റംസാന് റിലീസ് ചെയ്യാൻ ഇരുന്നതാണ്. അതിന് പറ്റാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ചെറിയ സിനിമകൾ ഓൺലൈൻ റിലീസ് ചെയ്യാൻ കിട്ടിയ അവസരം ഉപയോ​ഗിക്കുകയാണ്. ഈ സമയത്ത് ഇതല്ലാതെ വേറെ വഴിയില്ല. ഇങ്ങനെയല്ലെങ്കിൽ ചിത്രത്തിന്റെ മുടക്കുമുതൽ തിരിച്ചുതരാനാകുമെന്ന് തിയേറ്റർ ഉടമകൾക്ക് വാക്കു തരാൻ പറ്റുമോ. വലിയ ചിത്രങ്ങൾ തിയേറ്ററിൽ കൂടുതൽ ഓടാനും ഈ തീരുമാനം സഹായകമാകുമെന്നും വിജയ് ബാബു പറഞ്ഞു.

വിജയ് ബാബു നിർമ്മിച്ച സൂഫിയും സുജാതയും ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. അദിതി റാവു ഹൈദരിയാണ് ചിത്രത്തിൽ നായിക. ഇതുൾപ്പടെ ഏഴോളം സൂപ്പർതാര ചിത്രങ്ങളാണ് ഓൺലൈൻ റിലീസിന് ഒരുങ്ങുന്നത്.