നൂറ് ദിവസം പിന്നിട്ട് വിജയ് ചിത്രം ബീസ്റ്റിന്‍റെ ഷൂട്ടിംഗ്. 

ളയ ദളപതി വിജയ്(Vijay) നായകനായി എത്തുന്ന സിനിമയെ കുറിച്ചുള്ള ഓരോ വിശേഷവും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. കൊവിഡിന് ശേഷം തിയറ്ററുകളിൽ എത്തിയ മാസ്റ്റർ(master) എന്ന ചിത്രത്തിന് ലഭിച്ച വൻ വിജയയും പുതിയ ചിത്രമായ ബീസ്റ്റിന്റെ ഫസ്റ്റ്‌ലുക്കിന് ലഭിച്ച പ്രേക്ഷക പ്രതികരണവുമെല്ലാം ഇതിന് തെളിവാണ്. ഇപ്പോഴിതാ ബിസ്റ്റിന്റെ ചിത്രീകരണം നൂറ് ദിവസം പിന്നിട്ടുവെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ നെൽസൺ ദിലീപ് കുമാർ(Nelson Dilipkumar). 

ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ചിത്രീകരണം നൂറ് ദിവസം പിന്നീട്ടുവെന്ന കാര്യം നെൽസൺ അറിയിച്ചത്. ഒരു ഡ്രംസിന് മുന്നിൽ ഇരിക്കുന്ന വിജയിയെയും പാട്ട് പാടിക്കൊണ്ട് നിൽക്കുന്ന നായിക പൂജ ഹെഗ്‍ഡെയെയും ചിത്രത്തിൽ കാണാം. ഇവർക്കൊപ്പം മറ്റുള്ള താരങ്ങളും സം​ഗീത ഉപകരണങ്ങളുമായി നിൽക്കുന്നുണ്ട്. പുതിയ ചിത്രം ഇതിനോടകം തന്നെ ആരാധകരും സോഷ്യൽ മീഡിയകളും ഏറ്റെടുത്തു കഴിഞ്ഞു. 

Scroll to load tweet…

വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമായ ബീസ്റ്റ് അടുത്ത വര്‍ഷമാണ് പ്രദര്‍ശനത്തിന് എത്തുക.