ഗീതാഗോവിന്ദം എന്ന ഒറ്റ സിനിമയിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടനാണ് വിജയ് ദേവെരകൊണ്ട. തെലുങ്കില്‍ മാത്രമല്ല കേരളത്തിലും ഒട്ടേറെ ആരാധകരുള്ള നടനാണ് വിജയ് ദേവെരകൊണ്ട. വിജയ് ദേവെരകൊണ്ടയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സാമന്തയുടെ ഷോയില്‍ വിജയ് ദേവെരകൊണ്ട തന്റെ റിലേഷൻഷിപ്പിനെ കുറിച്ച് പറഞ്ഞതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സാമന്ത തന്നെയാണ് ഇക്കാര്യം ഷെയര്‍ ചെയ്‍തത്. താൻ റിബല്‍ അല്ലെന്നും വിജയ് ദേവെരകൊണ്ട സൂചിപ്പിക്കുന്നു.

ഇന്ത്യൻ സിനിമാ ലോകത്ത് യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ നടൻമാരില്‍ ഒരാളാണ് വിജയ് ദേവെരകൊണ്ട. വിജയ് ദേവെരകൊണ്ട പ്രണയത്തിലാണ് എന്നൊക്കെ വാര്‍ത്തകള്‍ വരാറുണ്ട്. എന്നാല്‍ നിലവില്‍ താൻ സിംഗിള്‍ ആണെന്നാണ് വിജയ് ദേവെരകൊണ്ട സാമന്തയുടെ ഷോയില്‍ പറയുന്നത്. റിബല്‍ എന്ന് എഴുതിയ ഗ്ലാസ് വിജയ് ദേവെരകൊണ്ട അടിച്ചുപൊട്ടിക്കുന്നുമുണ്ട്. വിജയ് ദേവെരകൊണ്ട തന്നെയാണ് ഷോയുടെ ആകര്‍ഷണം. എന്തായാലും താൻ സിംഗിള്‍ ആണെന്ന് വിജയ് ദേവെരകൊണ്ട വ്യക്തമാക്കിയത് ആരാധകരുടെ ചര്‍ച്ച.

വിജയ് ദേവെരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവെരകൊണ്ട നായകനാകുന്ന ചിത്രമായ മിഡില്‍ ക്ലാസ് മെലഡീസ് എത്താനിരിക്കുകയാണ്.

മിഡില്‍ ക്ലാസ് മെലഡീസ് പ്രമോഷന്റെ ഭാഗമായി അടുത്തിടെ വിജയ് ദേവെരകൊണ്ടയ്‍ക്കൊപ്പമുള്ള ഫോട്ടോ ആനന്ദ് ദേവെരകൊണ്ട ഷെയര്‍ ചെയ്‍തത് ആരാധകര്‍ ഏറ്റെടുത്തിരുന്നു.  ക്രിക്കറ്റ് മത്സരത്തിന് ഒരുങ്ങുന്ന സഹോദരങ്ങളുടെ ഫോട്ടോയായിരുന്നു അത്. മിഡില്‍ ക്ലാസ് ജീവിതമായിരുന്നു തങ്ങളുടേതെന്നും ആനന്ദ് ദേവെരകൊണ്ട പറയുന്നു. ആനന്ദ് ദേവെരകൊണ്ടയ്‍ക്ക് ഒപ്പമുള്ള ഫോട്ടോ വിജയ് ദേവെരകൊണ്ടയും ഷെയര്‍ ചെയ്‍തിരുന്നു.