വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രം  'ലൈഗറി'ന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.

വിജയ് ദേവെരകൊണ്ട (Vijay Deverakonda) നായകനാകുന്ന ചിത്രമാണ് 'ലൈഗര്‍' (Liger). ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 'ലൈഗര്‍' എന്ന ചിത്രത്തിലെ ഓരോ വിശേഷവും വിജയ് ദേവെരകൊണ്ട തന്നെ ഷെയര്‍ ചെയ്യാറുമുണ്ട്. ഇപോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ ദൃശ്യങ്ങളുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് വിജയ് ദേവെരകൊണ്ട.

Add Asianetnews as a Preferred SourcegooglePreferred

ചായക്കടക്കാരനായ വിജയ് ദേവെരകൊണ്ടയുടെ കഥാപാത്രം ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യനാകാൻ നടത്തുന്ന ശ്രമങ്ങളാണ് ദൃശ്യങ്ങള‍ില്‍ കാണുന്നത്. യുഎസിലായിരുന്നു 'ലൈഗര്‍' എന്ന ചിത്രത്തിന്റെ ക്ലൈമാക്സടക്കമുള്ള രംഗങ്ങള്‍ ചിത്രീകരിച്ചത്. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊവിഡ് കാരണായിരുന്നു വൈകിയത്. ഇപോള്‍ 'ലൈഗര്‍' എന്ന ചിത്രത്തിന്റെ ജോലികള്‍ പെട്ടെന്ന് പുരോഗമിക്കുകയാണ്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് വെരകൊണ്ട വേഷമിടുന്നത്. 'ലൈഗര്‍' എന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രം 'ലൈഗര്‍' തിയറ്ററുകളില്‍ തന്നെയാണ് പ്രദര്‍ശനത്തിന് എത്തുക.