Asianet News MalayalamAsianet News Malayalam

വിജയ് ദേവരകൊണ്ടയും രശ്മികയും ലിവിംഗ് ടുഗതറില്‍; വിവാഹ പ്ലാന്‍ ഉണ്ടോ, പുതിയ വിവരം ഇങ്ങനെ.!

ന്യൂസ് 18 തെലുങ്കിലെ റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരി രണ്ടാം വാരത്തിൽ രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹനിശ്ചയം നടക്കുമെന്നാണ് പറയുന്നത്.

Vijay Deverakonda Rashmika are living together not getting engaged report vvk
Author
First Published Jan 18, 2024, 3:56 PM IST

ഹൈദരാബാദ്: വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും തമ്മിലുള്ള പ്രണയം സിനിമ ലോകത്തെ പരസ്യമായ ഒരു രഹസ്യമാണ്. വളരെക്കാലമായി ഇരുവരും അടുപ്പത്തിലാണ് എന്ന് പല സന്ദര്‍ഭങ്ങളിലും പുറത്തുവന്ന കാര്യമാണ്. എന്നാല്‍ ഇത് സംബന്ധിച്ച് ഇരുവരും എന്തെങ്കിലും വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ അവധിക്കാലം ഒന്നിച്ച് ആഘോഷിക്കുന്നതും വിശേഷ ദിവസങ്ങളില്‍ ഒത്തുചേരുന്നതും പതിവാണ്. അടുത്തിടെയാണ് ഇരുവരും ഉടന്‍ വിവാഹ നിശ്ചയം നടത്തുന്നു എന്ന വിവരം പുറത്തുവന്നത്. 

ന്യൂസ് 18 തെലുങ്കിലെ റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരി രണ്ടാം വാരത്തിൽ രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹനിശ്ചയം നടക്കുമെന്നാണ് പറയുന്നത്. ഇത് സത്യമാണെങ്കില്‍ വാലന്‍റെയെന്‍സ് ഡേയ്ക്ക് മുന്നോടിയായി ഒരു സില്‍വര്‍ സ്ക്രീന്‍ പ്രണയം സാഫല്യത്തിലെത്തും. എന്നാൽ, ഇതേക്കുറിച്ച് ഔദ്യോഗികമായി ഇരുതാരങ്ങളുടെയും ഭാഗത്ത് നിന്നും പ്രതികരണം ഒന്നു വന്നിട്ടില്ല. 

ഇപ്പോള്‍ ഏറ്റവും പുതിയ വാര്‍ത്ത പ്രകാരം ഇരുവരുടെയും വിവാഹ നിശ്ചയ വാര്‍ത്ത ശരിയല്ലെന്നാണ് പറയുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും ഇപ്പോള്‍ ലിവിംഗ് ടുഗതറിലാണ്. താല്‍ക്കാലം ഈ ബന്ധം വിവാഹത്തിലേക്ക് ഇപ്പോള്‍ കൊണ്ടു പോകേണ്ടതില്ലെന്നാണ് ഇരുവരുടെയും തീരുമാനം. കരിയറിലെ ഏറ്റവും തിരക്കുള്ള സമയത്താണ് ഇരുവരും. അതിനാല്‍ പെട്ടെന്ന് ഒരു ദാമ്പത്യം എന്നത് ഇരുവരുടെയും മനസില്‍ ഇല്ലെന്നാണ് ഇരുവരുടെയും അടുത്ത കുടുംബ വൃത്തങ്ങള്‍ പറയുന്നത്. 

ഉടൻ ഒരു ദാമ്പത്യത്തിലേക്ക് കടന്നാല്‍ ഇപ്പോള്‍ നേട്ടത്തിന്‍റെ ഏറ്റവും മുകളില്‍ നില്‍ക്കുന്ന  കരിയർ ഇല്ലാതാകുമെന്ന് രശ്മികയ്ക്ക് അറിയാം. ഏറ്റവും ആധുനിക സംവിധാനങ്ങള്‍ ഉള്ള കാരവനുണ്ടെങ്കിലെ അഭിനയിക്കൂവെന്ന് പറയുന്ന നടിയാണ് രശ്മിക. പ്രൊഡക്ഷൻ ഫുഡ്, ഹോട്ടൽ ഫുഡ് എന്നിവ പോലും കഴിക്കില്ല. വിജയിയുമായി ഉണ്ടെന്ന്  പ്രചരിക്കുന്ന പ്രണയവും മറ്റും ഒരു തരത്തില്‍ പ്രമോഷന് വേണ്ടിയാണ് രശ്മിക ഉപയോ​ഗിക്കുന്നത്"- അടുത്തിടെ സിനിമ ജേര്‍ണലിസ്റ്റ് ചെയ്യാറ് ബാലു ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഗീത ഗോവിന്ദത്തിലാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും   ആദ്യമായി ഒന്നിച്ചത്. ഇതോടെ പ്രേക്ഷകരുടെ ഇഷ്ടജോഡിയായി ഇവര്‍ മാറി. ഡിയര്‍ കോമറേഡ് എന്ന ചിത്രത്തിലൂടെ ഇവരുടെ ജോഡി കുറച്ചുകൂടി ശ്രദ്ധ തേടി. 

വിശേഷ ദിവസങ്ങളില്‍ വിജയ് ദേവരകൊണ്ടയുടെ വീട്ടിലേക്കുള്ള രശ്മികയുടെ  സന്ദർശനങ്ങളും മാലിദ്വീപിലേക്കുള്ള ഇരുവരുടെയും അവധിക്കാലവും ഏറെ ഗോസിപ്പുകളാണ് ഇരുവരുടെ ബന്ധം സംബന്ധിച്ച് ഉണ്ടാക്കിയത്.  ഇതിന് പുറമേ അടുത്തിടെ ബാലകൃഷ്ണയുടെ ടോക് ഷോയില്‍ അനിമല്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് രശ്മികയും രണ്‍ബീര്‍ കപൂറും എത്തിയിരുന്നു. 

ആ ഷോയില്‍ സംവിധായകന്‍റെ ഫോണില്‍ വിജയ് ദേവരകൊണ്ടയെ വിളിച്ച് രശ്മിക സംസാരിച്ചത് അഭ്യൂഹങ്ങള്‍ വര്‍ദ്ധിപ്പിച്ചു. രണ്‍ബീറാണോ,വിജയ് ദേവരകൊണ്ടയാണോ മികച്ച ഹീറോ എന്ന ചോദ്യത്തിന് അടക്കം രസകരമായ മറുപടിയാണ് ഷോയില്‍ രശ്മിക നല്‍കിയത്. 

രശ്മിക അവസാനം അഭിനയിച്ചത് അനിമലിലാണ്. ചിത്രം വന്‍ വിജയമാണ് നേടിയത്. സാമന്തയ്ക്കൊപ്പം ഖുഷി എന്ന ചിത്രമാണ് വിജയ് ദേവരകൊണ്ട അവസാനം അഭിനയിച്ചത് അതും ബോക്സോഫീസ് വിജയമായിരുന്നു.

തീയറ്ററില്‍ വന്‍ ബോംബ്; പക്ഷെ കത്രീന- വിജയ് സേതുപതി ചിത്രം മെറി ക്രിസ്മസ് രക്ഷപ്പെടും, കാരണം.!

'വെറെ ആളെ നോക്ക്' കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടി ചിത്രം വച്ചുള്ള വിമര്‍ശനത്തിന് ഗോകുല്‍ സുരേഷിന്‍റെ മറുപടി.!

Asianet News Live

Follow Us:
Download App:
  • android
  • ios