വിജയ് ദേവെരകൊണ്ട നായകനാകുന്ന പുതിയ ചിത്രം ലോഞ്ച് ചെയ്‍തു.

'ഗീതാ ഗോവിന്ദം' എന്ന ഹിറ്റ് ചിത്രത്തിലൂടെ ആയിരുന്നു വിജയ് ദേവെരകൊണ്ട പ്രേക്ഷകരുടെ ഇഷ്‍ട നായകനായത്. പരശുറാം പെട്‍ല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീണ്ടും വിജയ് ദേവെരകൊണ്ട നായകനാകുകയാണ്. വിജയ് ദേവെരകൊണ്ട ചിത്രം കഴിഞ്ഞ ദിവസം ഔദ്യോഗികമായി ലോഞ്ച് ചെയ്‍തു. 'സീതാ രാമം' എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ പ്രിയംനടിയ മൃണാള്‍ താക്കൂറാണ് നായിക.

വിജയ് ദേവെരകൊണ്ട നായകനായി എത്താനുള്ള ചിത്രം 'ഖുഷി' ആണ്. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയാണ് നായിക. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സെപ്‍തംബര്‍ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്.

ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. 'ഹൃദയം' എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം അബ്‍ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.

വിജയ് ദേവെരകൊണ്ട നായകനായി ഒടുവിലെത്തിയ ചിത്രം 'ലൈഗറാ'ണ്. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്. 'ലൈഗര്‍' എന്ന ചിത്രം പരാജയമായിരുന്നു. സാമന്ത നായികയായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ശാകുന്തളം' ആണ്. ഗുണശേഖര്‍ ആണ് 'ശാകുന്തളം' എന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നന്നത്. കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത 'ശകുന്തള'യായപ്പോള്‍ 'ദുഷ്യന്തനാ'കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഏപ്രില്‍ 14ന് റിലീസ് ചെയ്‍ത ചിത്രം സാമന്തയുടെ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്നതാണെങ്കില്‍ വൻ വിജയത്തിലെത്താൻ ആയിരുന്നില്ല.

Read More: ബിഗ് ബോസ് മത്സരാര്‍ഥികളെ ഇഷ്‍ടപ്പെടാൻ കാരണം ഇതൊക്കെയാണോ?

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

YouTube video player