Asianet News MalayalamAsianet News Malayalam

വിജയ് ദേവെരകൊണ്ട ഫൗണ്ടേഷൻ സമാഹരിച്ചത് 1.7 കോടി, 17000 കുടുംബങ്ങള്‍ക്ക് സഹായം

ലോക്ക് ഡൗണ്‍ കാലത്ത് ബുദ്ധിമുട്ടിലായവരെ സഹായിക്കാൻ വിജയ് ദേവെരകൊണ്ട ഫൗണ്ടേഷൻ സമാഹരിച്ചത്  1.7 കോടി.

Vijay Deverakondas foundation helps 17k households in lockdown
Author
Hyderabad, First Published Jun 5, 2020, 2:55 PM IST

കൊവിഡ് 19 രോഗത്തെ പ്രതിരോധിക്കുകയാണ് രാജ്യം.ലോക്ക് ഡൗണിലുമാണ്. അതിന്റെ ബുദ്ധിമുട്ടികള്‍ നേരിടുന്നുണ്ട്. ലോക്ക് ഡൗണ്‍  കാലത്തെ പ്രയാസങ്ങള്‍ അറിഞ്ഞ് നടൻ വിജയ് ദേവെരകൊണ്ട ഒരു സംരഭത്തിനു തുടക്കമിട്ടിരുന്നു. ആവശ്യക്കാരെ സഹായിക്കുന്നതിനായി തുടക്കമിട്ട ദേവെരകൊണ്ട ഫൗണ്ടേഷൻ 1.7 കോടി രൂപയാണ് സമാഹരിച്ചത്.
 
സ്വന്തം 25 ലക്ഷം രൂപ നിക്ഷേപിച്ചായിരുന്നു വിജയ് ദേവെരകൊണ്ട ഫൗണ്ടേഷൻ പ്രഖ്യാപിച്ചത്. താരങ്ങളെയും മറ്റ് പ്രമുഖരെയും സഹായത്തിനായി ക്ഷണിക്കുകയും ചെയ്‍തു. ഒട്ടേറെപ്പേര്‍ സഹായവുമായി എത്തി. 36 ദിവസം കൊണ്ട് 1.7 കോടി രൂപയാണ് സമാഹരിക്കാനായത്. 17000 കുടുംബങ്ങളെ സഹായിക്കാനും കഴിഞ്ഞു. ദ മിഡില്‍ ക്ലാസ് ഫണ്ട് എന്ന പേരില്‍ സമാഹരിച്ച പണം ലോക്ക് ഡൗണ്‍ കാലത്ത് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിന് ആണ്  ഉപയോഗിച്ചിരുന്നത്. ആന്ധ്രപ്രദേശിലും തെലങ്കാനയിലും  കാര്യങ്ങള്‍   തിരിച്ചുവരുന്ന സാഹചര്യം ആയതിനാല്‍ ഫണ്ട് സമാഹാരണം നിര്‍ത്തിയിരിക്കുകയാണ്. മിഡില്‍ ക്ലാസ് ഫണ്ട് സംരഭത്തിന് പുറമേ ഫസ്റ്റ് ജോബ് പ്രോഗ്രാം എന്ന സംരഭത്തിനും വിജയ് ദേവെരകൊണ്ട തുടക്കമിട്ടിരുന്നു. യുവാക്കള്‍ക്ക് തൊഴില്‍ അവസരം നല്‍കുന്നതിനായിരുന്നു ഇത്. ആദ്യ ഘട്ടത്തില്‍ ഒരു കമ്പനിയില്‍ നിന്ന് രണ്ട് പേര്‍ക്ക് ഓഫര്‍ ലെറ്റര്‍ വന്ന കാര്യം വിജയ് ദേവെരകൊണ്ട അറിയിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഓരോ ആള്‍ക്കാര്‍ക്കും താല്‍പര്യമുള്ള മേഖലയില്‍ പരിശീലനം നല്‍കാനും  ഫസ്റ്റ് ജോബ് പ്രോഗ്രാമില്‍ പദ്ധതിയുണ്ട്. 535 വൊളണ്ടിയര്‍മാരായിരുന്നു ദേവെരകൊണ്ട ഫൌണ്ടേഷന് ഒപ്പം ഉണ്ടായിരുന്നത്.

Follow Us:
Download App:
  • android
  • ios