യുവപ്രേക്ഷകരുടെ ഇഷ്‍ടപ്പെട്ട നായകനാണ് വിജയ് ദേവെരകൊണ്ട. ഗീതാഗോവിന്ദം ഉള്‍പ്പെടെ ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയ നടൻ. വിജയ് ദേവെരകൊണ്ടയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. വിജയ് ദേവെരകൊണ്ട നായകനാകുന്ന പുതിയ സിനിമ വേള്‍ഡ് ഫേമസ് ലൌവര്‍ ആണ്. ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു.

കെ ക്രാന്തി മാധവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലോക പ്രണയദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്യുക. വേറിട്ട ഒരു പ്രണയകഥയാണ് ചിത്രം പറയുക. ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ മാത്രമാണ് ഇനി ചിത്രീകരിക്കാനുള്ളത്. ഗോപി സുന്ദര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.