ചെന്നൈ: തമിഴ് സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, വിജയ് എന്നിവരുടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ മരിച്ചു. ചെന്നൈ മാരക്കാണത്താണ് സംഭവം. വിജയ് ആരാധകനായ യുവരാജ് എന്നയാളാണ് മരിച്ചത്. ഇയാളെ ആക്രമിച്ച എ ദിനേഷ് ബാബു എന്ന രജനീകാന്ത് ആരാധകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് ആരാണ് കൂടുതല്‍ പണം സംഭാവന ചെയ്തതെന്ന തര്‍ക്കമാണ് അടിപിടിയിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ട യുവരാജിന്റെ മൃതദേഹം കാലാപേട്ടിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ദിനേഷിന്റെ ആക്രമണത്തെ തുടര്‍ന്ന് യുവരാജ് തല്‍ക്ഷണം കൊല്ലപ്പെട്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.