ദളപതി വിജയ്‌ നായകനാകുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്)' സെപ്തംബര്‍ 5ന് റിലീസ് ചെയ്യും. ചിത്രത്തിന് മനഃപൂർവ്വം ഹൈപ്പ് നൽകിയില്ലെന്ന് നിർമ്മാതാവ് അർച്ചന കൽപ്പാത്തി വെളിപ്പെടുത്തി.

ചെന്നൈ: പ്രശസ്ത സംവിധായകൻ വെങ്കട് പ്രഭു രചിച്ചു സംവിധാനം ചെയ്ത, ദളപതി വിജയ്‌ ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്)' സെപ്തംബര്‍ 5ന് റിലീസ് ചെയ്യുകയാണ്. കേരളത്തിലെ 700 -ലധികം സ്‌ക്രീനുകളിൽ ആദ്യം ദിനം 4000 - ലധികം ഷോകളാണ് ചിത്രത്തിനുണ്ടാവുക. ഇതിന് പുറമേ ഇന്ത്യയില്‍ മാത്രം 5000 സ്ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്തേക്കും എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. 

അതേ സമയം ചിത്രത്തിന്‍റെ തിരക്കിട്ട പ്രമോഷനിലാണ് സംവിധായകന്‍ വെങ്കിട്ട് പ്രഭുവും നിര്‍മ്മാതാവ് അര്‍ച്ചന കല്‍പ്പാത്തിയും. ഇതിന്‍റെ ഭാഗമായി തമിഴ് യൂട്യൂബ് ചാനലുകളിലും മറ്റും അര്‍ച്ചന നിരന്തരം അഭിമുഖം നല്‍കുകയാണ്. ഇത്തരം ഒരു അഭിമുഖത്തില്‍ എന്തുകൊണ്ടാണ് ഗോട്ടിന് കാര്യമായ ഹൈപ്പ് നല്‍കാത്തത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നിര്‍മ്മാതാവ്. 

വിജയ് ചിത്രത്തിന് ഹൈപ്പ് തന്നാലെ ഉണ്ടാകും. എന്നാല്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും ഹൈപ്പ് വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അതിന് പ്രധാന കാരണം ഹൈപ്പ് ഉണ്ടാക്കിയാല്‍ പ്രേക്ഷകര്‍ക്ക് അമിത പ്രതീക്ഷയുണ്ടാകും. അതിനാല്‍ അവര്‍ പലതും മനസില്‍ വിചാരിച്ച് തീയറ്ററില്‍ എത്തും. അതിനെ തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ ചിത്രത്തെ ബാധിക്കും. അതിനാല്‍ തന്നെ അത് വേണ്ടെന്ന് വെച്ചത്. ചില ചിത്രങ്ങള്‍ക്ക് അത് മുന്‍പ് സംഭവിച്ചിട്ടുണ്ടെന്ന് ലിയോയുടെ പേര് സൂചിപ്പിക്കാതെ അര്‍ച്ചന സൂചിപ്പിച്ചു. 

ചില പുസ്തകങ്ങള്‍ സിനിമയാക്കുമ്പോള്‍ അത്ര നല്ലതല്ലെന്ന് വായിച്ച പ്രകേഷകര്‍ പറയും പോലെയാണ് ഹൈപ്പ് ഉയര്‍ത്തുന്നതും, ആ ഹൈപ്പിനെ തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ നല്ല ചിത്രമായാലും ചിലപ്പോള്‍ ഫലം മാറും എന്ന് നിര്‍മ്മാതാവ് അര്‍ച്ചന പറയുന്നു. 

അതേ സമയം ആക്ഷൻ മൂഡിൽ ഒരുക്കിയ ദ ഗോട്ട് എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. മികച്ച പ്രതികരണമാണ് ബുക്കിംഗ് ഉണ്ടാക്കുന്നത്. 

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്. സെപ്റ്റംബർ 5 -ന് ചിത്രം ആഗോള റിലീസായെത്തും.

ഛായാഗ്രഹണം- സിദ്ധാർത്ഥ നൂനി, സംഗീതം- യുവാൻ ശങ്കർ രാജ, ചിത്രസംയോജനം- വെങ്കട് രാജേൻ, ആക്ഷൻ- ദിലീപ് സുബ്ബരായൻ, കലാസംവിധാനം- ബി ശേഖർ, സൂര്യ രാജീവൻ, വസ്ത്രാലങ്കാരം- വാസുകി ഭാസ്കർ, പല്ലവി സിങ്, സൗണ്ട് ഡിസൈൻ- ടി ഉദയകുമാർ, രഞ്ജിത് വേണുഗോപാൽ, സരവകുമാർ, സൗണ്ട് മിക്സിങ്- ടി ഉദയകുമാർ, നൃത്ത സംവിധാനം- സതീഷ് കൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എം.സെന്തികുമാർ, ഗോവിന്ദരാജ്, രാംകുമാർ ബാലസുബ്രഹ്മണ്യൻ, വിഎഫ്എക്സ് ഹെഡ്- ആർ. ഹരിഹര സുതൻ, പബ്ലിസിറ്റി ഡിസൈൻ- ഗോപി പ്രസന്ന. ഡിസ്ട്രിബ്യൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്. പിആർഒ- ശബരി.

'ഗോട്ട്' റിലീസിന് ഫാന്‍ ഫൈറ്റ് ഒഴിവാക്കാനുള്ള തന്ത്രമാണോ'? സംഭവിച്ചാല്‍ തീയറ്റര്‍ കത്തും !

സംവിധായകന്‍ ഹരിഹരന്‍ കുരുക്കില്‍: ചാര്‍മിള ഉന്നയിച്ച ആരോപണം ശരി വെച്ചു നടൻ വിഷ്ണു