മികച്ച പ്രേക്ഷക പ്രതികരണമാണ് തമിഴ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് ലഭിക്കുന്നത്. അടുത്തകാലത്ത് മാനാട് അടക്കം ടൈം ട്രാവല്‍ ചിത്രങ്ങള്‍ ഉണ്ടെങ്കിലും മാര്‍ക്ക് ആന്‍റണി തീര്‍ത്തും പുതിയ അനുഭവമാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ചെന്നൈ: വിശാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാര്‍ക്ക് ആന്റണി. ചിത്രം വെള്ളിയാഴ്ച റിലീസായ. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം തമിഴ് സിനിമ ലോകത്തെ ഏറ്റവും വ്യത്യസ്തമായ ഒരു ശ്രമം എന്നാണ് ചിത്രം കണ്ട് ആദ്യത്തെ പ്രതികരണങ്ങള്‍. വിശാലിന്‍റെ തിരിച്ചുവരവ് എന്ന നിലയിലാണ് പലരും ചിത്രത്തെ ആഘോഷിക്കുന്നത്. അതേ സമയം ചിത്രത്തില്‍ വില്ലനായി എത്തിയ എസ്.ജെ സൂര്യയുടെ വേഷമാണ് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നത്.

മികച്ച പ്രേക്ഷക പ്രതികരണമാണ് തമിഴ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് ലഭിക്കുന്നത്. അടുത്തകാലത്ത് മാനാട് അടക്കം ടൈം ട്രാവല്‍ ചിത്രങ്ങള്‍ ഉണ്ടെങ്കിലും മാര്‍ക്ക് ആന്‍റണി തീര്‍ത്തും പുതിയ അനുഭവമാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പതിവ് ഗ്യാങ് സ്റ്റാര്‍ ചിത്രത്തിന്‍റെ ചേരുവകളും,ഒരു തമിഴ് സിനിമയിലെ എലമന്‍റുകളും ചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ടൈം ട്രാവല്‍ എലമന്‍റ് ചേര്‍ക്കുന്നതോടെ ചിത്രം മറ്റൊരു രീതിയില്‍ മാറുന്നു എന്നാണ് പ്രതികരണങ്ങള്‍.

എസ്ജെ സൂര്യയുടെ പെര്‍ഫോമന്‍സാണ് ചിത്രത്തിന്‍റെ എടുത്തുപറയേണ്ട കാര്യം. ചിത്രത്തിലെ ആന്‍റണി എന്ന നായകനായി വിശാല്‍ ഉണ്ടെങ്കിലും പലയിടത്തും എസ്ജെ സൂര്യ വിശാലിനെ കവച്ചുവയ്ക്കുന്ന പെര്‍ഫോമന്‍സാണ് കാണിക്കുന്നത്. സ്പൈഡര്‍, മാനാട് പോലുള്ള ചിത്രങ്ങളിലെ വില്ലന്‍ റോളുകളെക്കാള്‍ വളരെ ലൌഡായ ഒരു പെര്‍ഫോമന്‍സാണ് ഇതില്‍ എസ്ജെ സൂര്യ നടത്തുന്നത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ജിവി പ്രകാശ് കുമാറിന്‍റെ പാശ്ചാത്തല സംഗീതം ചിത്രത്തെ മറ്റൊരു ലെവലില്‍ എത്തിക്കുന്നുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തലുകള്‍ വരുന്നത്. വളരെ കളര്‍ഫുള്ളായി എടുത്ത ചിത്രം ആദിക് രവിചന്ദ്രൻ ഒരുക്കിയിരിക്കുന്നത് 1975 , 1995 കാലഘട്ടത്തിലാണ്. റിയല്‍വേള്‍ഡ് റഫറന്‍സുകള്‍ അടക്കം ഉണ്ടെങ്കിലും ഒരു ഫാന്‍റസി വേള്‍ഡില്‍ എന്ന പോലെ സംവിധായകന്‍ കഥ പറയാന്‍ വിജയിച്ചെന്നാണ് പൊതുവില്‍ വിലയിരുത്തല്‍. 

'അവര്‍ ലെസ്ബിയന്‍ സെക്സിന് പോലും വിധേയമാക്കി': ബിഗ്ബോസ് മുന്‍താരത്തിന്‍റെ വെളിപ്പെടുത്തല്‍

നയന്‍താര തെലുങ്ക് സിനിമയോട് നോ പറയുന്നു; പിന്നിലെ കാരണം ഇതാണ്

Asianet News Live