കശ്‍മിരില്‍ ചിത്രീകരണം നടക്കുന്ന 'ലിയോ'യിലെ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഫോട്ടോ നേരത്തെ ലോകേഷ് പുറത്തുവിട്ടത് വൈറലായിരുന്നു.

ചെന്നൈ: പ്രഖ്യാപനംതൊട്ടേ ആരാധകരുടെ സജീവ ചര്‍ച്ചയിലുള്ള ചിത്രമാണ് 'ലിയോ'. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് വീണ്ടും നായകനാകുന്നുവെന്നതാണ് 'ലിയോ' വാര്‍ത്താ പ്രാധാന്യം നേടാൻ കാരണം. 'ലിയോ'യെ കുറിച്ചുള്ള അപ്ഡേറ്റുകള്‍ക്കും ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. കശ്‍മിരില്‍ ചിത്രീകരണം നടക്കുന്ന 'ലിയോ'യിലെ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഫോട്ടോ നേരത്തെ ലോകേഷ് പുറത്തുവിട്ടത് വൈറലായിരുന്നു.

മലയാളി നടൻ മാത്യു, സംവിധായകൻ ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവരെയടക്കം ലോകേഷ് കനകരാജിനും വിജയ്‍യ്‍ക്കുമൊപ്പം ഫോട്ടോയില്‍ കാണാം. തൃഷയാണ് വിജയ് ചിത്രത്തില്‍ നായിക. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, സാൻഡി, മിഷ്‍കിൻ, മൻസൂര്‍ അലി ഖാൻ, അര്‍ജുൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്‍റെ സെറ്റില്‍ നിന്നും സെക്കന്‍റുകള്‍ ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ലീക്കായിരിക്കുകയാണ്. ലിയോ സെറ്റില്‍ വിജയ് വെളുത്ത ഷര്‍ട്ടും, കറുത്ത പാന്‍റും ധരിച്ച് നില്‍ക്കുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. കഴിഞ്ഞ ദിവസമാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 

എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ പോസ്റ്റുകള്‍ എല്ലാം അപ്രത്യക്ഷമായിരിക്കുകയാണ്. ഇതിനെ സംബന്ധിച്ച് പ്രൊഡക്ഷൻ ഹൗസായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയെ പ്രതിനിധീകരിച്ച്, ഒരു ടെക്‌നോളജി സെക്യൂരിറ്റി കമ്പനി സോഷ്യല്‍ മീഡിയയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഇവരുടെ പോസ്റ്റില്‍ വിജയ് നായകനാകുന്ന ലിയോയുടെ ഷൂട്ടിംഗ് സ്പോട്ടിൽ നിന്ന് എടുക്കുന്ന ലീക്കായ ചിത്രങ്ങളും വീഡിയോകളും പങ്കിടുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പറയുന്നു. ഒപ്പം ഇതിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അറിയിക്കുന്നു. അതേ സമയം ലിയോയുടെ കശ്മീർ ഷെഡ്യൂൾ മാർച്ച് വരെ നീണ്ടുനിൽക്കുമെന്നാണ് വിവരം. 

Scroll to load tweet…

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ചിത്രമായ 'വാരിസാ'ണ് വിജയ്‍യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിജയ് നായകനായ 'വാരിസ്' എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് 'വാരിസി'ന്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

മലയാളം പറയാന്‍ ബാലയ്യ; 'വീര സിംഹ റെഡ്ഡി' ഒടിടി റിലീസ് പ്രഖ്യാപിച്ചു

പ്രണവ്, വിജയ്, ഒപ്പം ഡികാപ്രിയോ; ഈ വാലന്‍റൈന്‍സ് ദിനം ആഘോഷിക്കാന്‍ തിയറ്ററുകളില്‍