വിജയ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് മാസ്റ്റര്‍. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മാസ്റ്റര്‍ തിയറ്ററിലെത്തിയപ്പോഴും ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. വിജയ്‍യുടെ അഭിനയം തന്നെയാണ് സിനിമയുടെ ആകര്‍ഷണം. ഇപോഴിതാ സിനിമയുടെ മേയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടു.

മാസ്റ്റര്‍ സിനിമ ഇതിനകം തന്നെ 100 കോടി ക്ലബില്‍ ഇടം നേടിയിട്ടുണ്ട്. ചെന്നൈയില്‍ മാത്രം തുടര്‍ച്ചയായി നാല് ദിവസങ്ങളിലും ഒരു കോടി രൂപയിലധികം കളക്ട് ചെയ്‍തു. കഴിഞ്ഞ ദിവസത്തെ ചെന്നൈയില്‍ നിന്ന് മാത്രം 4.39 കോടി രൂപയാണ് കളക്ട് ചെയ്‍തത്. വിദേശ ബോക്സോഫീസിലും മികച്ച പ്രതികരണമാണ് മാസ്റ്ററിന് ലഭിക്കുന്നത്. കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് നീണ്ടത്. ഹിറ്റിലേക്ക് കുതിക്കുന്ന മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക.

വിദേശ വിപണിയിലും വൻ മുന്നേറ്റം നടത്തുകയാണ് മാസ്റ്റര്‍. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് സിംഗപ്പൂരില്‍ അഞ്ച് കോടി 49 ലക്ഷം, ഓസ്‍ട്രേലിയയില്‍ മൂന്ന് കോടി 37 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍.

മാസ്റ്ററുടെ തെലുങ്ക് പതിപ്പും 10 കോടി രൂപയിലധികം കളക്ഷൻ നേടി.