വീരരാഘവന്‍ എന്ന സ്പൈ ഏജന്‍റ് ആണ് വിജയിയുടെ കഥാപാത്രം. 

വിജയ് (Vijay) ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ് (Beast movie). ചിത്രം ഏപ്രിൽ 13ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ബീസ്റ്റുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ച്ചക്കാർ ഏറെയാണ്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. മാസ്സും ഫൈറ്റും ഒത്തുചേർന്ന ട്രെയിലർ ഇതിനോടകം തരം​ഗം തീർത്തു കഴിഞ്ഞു. 

റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ 22 മില്യണിലധികം കാഴ്ച്ചക്കാരെയാണ് ട്രെയിലർ സ്വന്തമാക്കിയിരിക്കുന്നത്. 13 മണിക്കൂറ്‍ ആയപ്പോൾ തന്നെ 21 മില്യൺ വ്യൂസ് കഴിഞ്ഞിരുന്നു. വീരരാഘവന്‍ എന്ന സ്പൈ ഏജന്‍റ് ആണ് വിജയിയുടെ കഥാപാത്രം. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയാണ് തീവ്രവാദികള്‍. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ട് എന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. 

Scroll to load tweet…

ആദ്യം ഏപ്രിൽ 14നാണ് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, യാഷിന്റെ കെജിഎഫും അന്നേദിവസം റിലീസ് ചെയ്യുന്നതിനാൽ ബീസ്റ്റ് ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാൻ സംവിധായകൻ നെൽസൺ ദിലീപ് കുമാറും സംഘവും തീരുമാനിക്കുക ആയിരുന്നു. 

വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. 

YouTube video player

ശെല്‍വരാഘവൻ, ഷൈൻ ടോം ചാക്കോ, ജോണ്‍ വിജയ്, ഷാജി ചെൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തില്‍ 100 കോടിയാണ് വിജയ്‍യുടെ പ്രതിഫലം എന്നും റിപ്പോര്‍ട്ടുണ്ട്. മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് 'ബീസ്റ്റ്'. മാസ്റ്ററിന്റെ വിജയമാണ് വിജയിയെ പ്രതിഫലം വര്‍ദ്ധിപ്പിക്കാൻ പ്രേരിപ്പിച്ച ഘടകം. 'മാസ്റ്ററി'ല്‍ വിജയ് വാങ്ങിയത് 80 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

Scroll to load tweet…
Scroll to load tweet…