വിജയ്‍യുടെ കരിയറിലെ തന്നെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാണ് ഖുഷി. എസ് ജെ സൂര്യ ആണ് ചിത്രം സംവിധാനം ചെയ്‍തത്. ഇന്നും പ്രേക്ഷകരുള്ള ചിത്രമാണ് ഖുശി. ഇപ്പോഴിതാ എസ് ജെ സൂര്യയും വിജയ്‍യും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്റെ പ്രമേയം എന്തെന്ന് വ്യക്തമല്ല. എസ് ജെ സൂര്യ വിജയ്‍ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണ് വാര്‍ത്ത.

വിജയ്‍ നായകനായി റിലീസ് ചെയ്യാനുള്ള ചിത്രം മാസ്റ്റര്‍ ആണ്. ചിത്രത്തിന്റെ ടീസര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യൂട്യൂബില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈക് കിട്ടുന്ന വീഡിയോ ആയി മാറിയിരുന്നു മാസ്റ്ററുടെ ടീസര്‍. ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യില്ല എന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

മാസ്റ്റര്‍ എന്ന സിനിമയില്‍ നായികയായി എത്തുന്നത് മാളവിക മോഹനൻ ആണ്.

വിജയ്‍യുടെ ആക്ഷൻ രംഗങ്ങള്‍ കൊണ്ട് ശ്രദ്ധയമാകും ചിത്രം എന്ന് ആരാധകര്‍ വിചാരിക്കുന്നത്.