മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നിര്‍മിക്കുന്ന കോമഡി ഫാന്റസി  ചിത്രമാണ് 'പളനി മാര്‍സ്'. മലയാളിയായ ബിജു വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥയെഴുതിയിരിക്കുന്നത് വിജയ് സേതുപതിയും സംവിധായകനും ചേര്‍ന്നാണ്. വിജയ് സേതുപതി തന്നെ നായകനും നിര്‍മാതാവുമായ ഓ‌റഞ്ച് മിഠായി എന്ന ചിത്രം ഒരുക്കിയത് ബിജു വിശ്വനാഥനായിരുന്നു. ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തില്‍ ഒരു വൃദ്ധന്റെ വേഷത്തിലായിരുന്നു സേതുപതിയെത്തിയത്. നാല് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷമാണ് ബിജു വിശ്വനാഥും വിജയ് സേതുപതിയും വീണ്ടും ചെന്നൈ പളനി മാര്‍സിനായി ഒന്നിക്കുന്നത്. 

പന്ത്രണ്ടോളം അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയട്ടുള്ള ബിജു വിശ്വനാഥ് ആറ് ഭാഷകളിലായി നാല്‍പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

പ്രവീണ്‍ രാജ, രാജേഷ് ഗിരി പ്രസാദ്, എ രവികുമാര്‍, വസന്ത് മാരിമുത്തു, മദന്‍കുമാര്‍, ദക്ഷിണാമൂര്‍ത്തി, ഇംതിയാസ് മുഹമ്മദ്,തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.