ചെന്നൈ: വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി. പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം ഉൾപ്പെടുത്തി വ്യാജ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഭീഷണി. പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം ട്വിറ്ററില്‍ പ്രചരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. 

ബലാത്സംഗ ഭീഷണി നടത്തിയ ആളെ നിയമത്തിന് മുന്നിൽ എത്തിക്കണമെന്ന് തീവ്ര തമിഴ്‍ സംഘടനകള്‍ ആവശ്യപ്പെട്ടു. വിജയ് സേതുപതിയുടെ മകളുടെ ചിത്രം സഹിതം ഭീഷണിമുഴക്കിയത് ഗൗരവതരമെന്നും സംഘടന പറഞ്ഞു. കൃത്യമായ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് നാം തമിഴർ പാർട്ടി ഉൾപ്പടെ തമിഴ്നാട്  മുഖ്യമന്ത്രിക്ക് കത്തയച്ചു. അതേസമയം ബലാത്സംഗ ഭീഷണിമുഴക്കിയ വ്യാജ അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക് ചെയ്തു.